Join Whatsapp Group. Join now!

ഉത്സവ പറമ്പില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജന ബോധവല്‍ക്കരണ ഫോട്ടോ പ്രദര്‍ശനം ഒരുക്കി പുരുഷ കൂട്ടായ്മ

ഉത്സവ പറമ്പില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജന ബോധവല്‍ക്കരണ ഫോട്ടോ പ്രദര്‍ശനം ഒരുക്കി പുരുഷ കൂട്ടായ്മ. പാലിച്ചിയടുക്കം ജനശക്തി പുരുഷ സ്വയം സഹായ സംഘം ജില്ലാ Kerala, News, Featured, Paravanadukkam, Plastic, Awareness
പരവനടുക്കം: (my.kasargodvartha.com 24.11.2017) ഉത്സവ പറമ്പില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജന ബോധവല്‍ക്കരണ ഫോട്ടോ പ്രദര്‍ശനം ഒരുക്കി പുരുഷ കൂട്ടായ്മ. പാലിച്ചിയടുക്കം ജനശക്തി പുരുഷ സ്വയം സഹായ സംഘം ജില്ലാ ശുചിത്വമിഷനുമായി ചേര്‍ന്നാണ് ഷഷ്ഠി ഉല്‍സവം നടന്ന തലക്ലായി സുബ്രഹമണ്യ സ്വാമി ക്ഷേത്ര പറമ്പില്‍ ബോധവല്‍ക്കരണ ഫോട്ടോ പ്രദര്‍ശനം നടത്തിയത്.


രാവിലെ എട്ടുമണിയോടെ തുടങ്ങിയ പ്രദര്‍ശനം വൈകിട്ട് ഏഴുവരെ നീണ്ടു. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അപകട സാധ്യതകളും അതു കത്തിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ അടങ്ങിയ നോട്ടീസുകളും പ്രദര്‍ശനം കാണാനെത്തിയ നൂറുകണക്കിനാളുകള്‍ നല്‍കി. ജനശക്തിയുടെ നേതൃത്വത്തില്‍ എല്ലാമാസവും ഒന്നിനു വിവിധ കേന്ദ്രങ്ങളില്‍ നിന്നായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൗജന്യമായി ശേഖരിക്കുമെന്ന് സംഘം ഭാരവാഹികള്‍ അറിയിച്ചു.

ശുചിത്വമിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ഡി വി അബ്ദുല്‍ ജലീല്‍, അസി. കോഓഡിനേറ്റര്‍ വി സുകുമാരന്‍, പ്രോഗ്രാം ഓഫീസര്‍ അഭിഷേക് ജെ ജെയ്‌സണ്‍, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് കെ നൗഷാദ്, സംഘം പ്രവര്‍ത്തകരായ കെ ഗോപിനാഥന്‍, ടി ശശിധരന്‍, ടി നാരായണന്‍, പി സുരേഷ്, വിജയന്‍ കാവുങ്കാല്‍, ടി ശ്രീധിഷ്, സി ഭാസ്‌ക്കരന്‍, എം ജി സജീഷ്, കെ പി വിനോദ്, കെ അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Featured, Paravanadukkam, Plastic, Awareness.

Post a Comment