Join Whatsapp Group. Join now!

മുസ്ലിം ലീഗ് മലയോര സമ്മേളന പ്രചാരണവും റസാഖ് ഹാജി അനുസ്മരണവും നടത്തി

മാനവ മൈത്രിക്ക് മലയോര മണ്ണ് എന്ന പ്രമേയവുമായി മുസ്ലിം ലീഗ് മലയോര മേഖലാ പഞ്ചായത്ത്Gulf, News, Razak Haji remembrance conducted
ദുബൈ: (my.kasargodvartha.com 26.11.2017) മാനവ മൈത്രിക്ക് മലയോര മണ്ണ് എന്ന പ്രമേയവുമായി മുസ്ലിം ലീഗ് മലയോര മേഖലാ പഞ്ചായത്ത് കമ്മിറ്റികള്‍ സംയുക്തമായി ജനുവരിയില്‍ ബദിയടുക്കയില്‍ സംഘടിപ്പിക്കുന്ന മുസ്ലിം ലീഗ് മലയോര മേഖല സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം യുഎഇ കെഎംസിസി ദേലംപാടി പഞ്ചായത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രചാരണയോഗവും റസാഖ് ഹാജി അനുസ്മരണവും സംഘടിപ്പിച്ചു. ദുബൈ ദേരയില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് ഹാസിഫ് പള്ളങ്കോട് അധ്യക്ഷത വഹിച്ചു.



ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹംസ തോട്ടി ഉദ്ഘാടനം ചെയ്തു. അഡ്വ. ഹനീഫ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. അബുദാബി കെഎംസിസി ജില്ലാ വൈസ് പ്രസിഡണ്ട് എന്‍എം അബ്ദുല്ല ഹാജി, ദുബൈ കെഎംസിസി ജില്ലാ വൈസ് പ്രസിഡണ്ട് ഹനീഫ് ടി.ആര്‍, മലയോര മേഖലാ ഗള്‍ഫ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ സലാം കന്യപ്പാടി, ജനറല്‍ കണ്‍വീനര്‍ ഷാഫി മര്‍പ്പനടുക്കം, ദുബൈ കെഎംസിസി ഉദുമ മണ്ഡലം പ്രസിഡണ്ട് മുനീര്‍ ബന്താട്, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് അയൂബ് ഉറുമി, അബുദാബി കെഎംസിസി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി പികെ അഷ്‌റഫ്, അബുദാബി കെഎംസിസി ഉദുമ മണ്ഡലം സെക്രട്ടറി മന്‍സൂര്‍ എം എച്, സിഎ അമാനുല്ല, എവൈ മുഹമ്മദ് കുഞ്ഞി, എസ്എ ഇല്യാസ് അജ്മാന്‍, ബഷീര്‍ മാണിയൂര്‍ ഷാര്‍ജ, സിദ്ദിഖ് അടൂര്‍ ദുബൈ, കെപി സിദ്ദീഖ് അബുദാബി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഷമീര്‍ പരപ്പ സ്വാഗതവും ട്രഷറര്‍ തുഫൈല്‍ കൊറ്റുമ്പ നന്ദിയും പറഞ്ഞു.

Keywords: Gulf, News, Razak Haji remembrance conducted  

Post a Comment