Join Whatsapp Group. Join now!

ഐക്യരാഷ്ട്ര സഭാ ദിനം; പ്രശ്‌നോത്തരി സംഘടിപ്പിച്ചു

ഐക്യരാഷ്ട്ര സഭാ ദിനത്തോടനുബന്ധിച്ച് കാസര്‍കോട് കോഓപറേറ്റീവ് എജ്യൂക്കേഷണല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മുന്നാട് പീപ്പിള്‍സ് കോളജില്‍ ജില്ലാതല പ്രശ്‌നോത്തരി Kerala, News, United Nations Organisation
മുന്നാട്: (my.kasargodvartha.com 26.10.2017) ഐക്യരാഷ്ട്ര സഭാ ദിനത്തോടനുബന്ധിച്ച് കാസര്‍കോട് കോഓപറേറ്റീവ് എജ്യൂക്കേഷണല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മുന്നാട് പീപ്പിള്‍സ് കോളജില്‍ ജില്ലാതല പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു മത്സരം. പീപ്പിള്‍സ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. സി കെ ലൂക്കോസ് ഉദ്ഘാടനം ചെയ്തു.


കാസര്‍കോട് കോഓപറേറ്റീവ് എജ്യൂക്കേഷണല്‍ സൊസൈറ്റി ചീഫ് അഡ്മിനിസ്‌ടേറ്റിവ് ഓഫീസര്‍ കെ ആര്‍ അജിത്കുമാര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഇ കെ രാജേഷ്, ഭരണ സമിതി അംഗങ്ങളായ എ വിജയന്‍, ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, എം ലതിക, എ സി സൗമ്യമോള്‍, പി കനകവല്ലി, ബി ജിതേഷ് തുടങ്ങിയവര്‍ സംസാരിച്ചു. കെ ആര്‍ അജിത്കുമാര്‍, എം ചാത്തുകുട്ടി മുള്ളേരിയ എന്നിവര്‍ സമ്മാന വിതരണം നടത്തി.

എം രാജേഷ് കുമാര്‍ മത്സരം നിയന്ത്രിച്ചു. അഗല്‍പ്പാടി എസ് എ പി എച്ച് എസ് സ്‌കൂളിലെ എം സഞ്ചയ്, പി അമൃത് ടീം ഒന്നാം സ്ഥാനം നേടി. ബേത്തൂര്‍പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ ഗോകുല്‍കൃഷ്ണ, ഇ ശ്രീതിന്‍ ചന്ദ്രന്‍ ടീം രണ്ടാം സ്ഥാനവും, ബന്തടുക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വി എസ് സേതുലക്ഷ്മി, കെ കെ ചന്ദന ടീം മൂന്നാം സ്ഥാനവും നേടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, United Nations Organisation.

Post a Comment