Join Whatsapp Group. Join now!

കേന്ദ്രവും കേരളവും ജനങ്ങളെ ഒരുപോലെ ദുരിതക്കയത്തിലേക്കെറിഞ്ഞു: എം സി ഖമറുദ്ദീന്‍

കേന്ദ്രം ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും ജനങ്ങളെ ദുരിതങ്ങളിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ പറഞ്ഞു. ഇരു സര്‍ക്കാരുകള്‍ക്കുമെതിരെ Kerala, UDF, News, Protest, MC Khamarudheen
തൃക്കരിപ്പൂര്‍: (my.kasargodvartha.com 04.10.2017) കേന്ദ്രം ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും ജനങ്ങളെ ദുരിതങ്ങളിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ പറഞ്ഞു. ഇരു സര്‍ക്കാരുകള്‍ക്കുമെതിരെ ജനകീയ സമരമായി മാറുകയാണ് യു ഡി എഫ് നടത്തുന്ന പടയൊരുക്കമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര - കേരള സര്‍ക്കാരുകളുടെ ജനവഞ്ചനക്കെതിരെ നവംബര്‍ ഒന്നിന് മഞ്ചേശ്വരത്തു നിന്നും കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം സ്വാഗത സംഘം രൂപീകരണ യോഗം ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കരിമ്പില്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വി കെ പി ഹമീദലി, ജനതാദള്‍ ജില്ലാ പ്രസിഡന്റ് എ വി രാമകൃഷ്ണന്‍, ഡി സി സി വൈസ് പ്രസിഡന്റുമാരായ അഡ്വ. കെ കെ രാജേന്ദ്രന്‍, പി കെ ഫൈസല്‍, മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് കെ എം ഷംസുദ്ദീന്‍ ഹാജി, കെ പി സി സി നിര്‍വാഹക സമിതി അംഗം ശാന്തമ്മ ഫിലിപ്പ്, ആര്‍ എസ് പി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കരീം ചന്തേര, സി എം പി നേതാക്കളായ പി കെ രഘുനാഥ്, ടി വി ഉമേശന്‍, ജനതാദള്‍ മണ്ഡലം പ്രസിഡന്റ് പി സി ഗോപാലകൃഷ്ണന്‍, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ കെ വി സുധാകരന്‍, ടോമി പ്ലാച്ചേരി, സെബാസ്റ്റ്യന്‍ പതാലില്‍, കെ പി പ്രകാശന്‍, മുസ്ലിം ലീഗ് മുന്‍ മണ്ഡലം സെക്രട്ടറി വി കെ ബാവ എന്നിവര്‍ പ്രസംഗിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയ്ക്ക് തൃക്കരിപ്പൂരില്‍ നല്‍കുന്ന സ്വീകരണം വന്‍ വിജയമാക്കുന്നതിന് 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികള്‍: കരിമ്പില്‍ കൃഷ്ണന്‍ (ചെയര്‍മാന്‍), വി കെ പി ഹമീദലി (ജനറല്‍ കണ്‍വീനര്‍), പി കെ ഫൈസല്‍ (ട്രഷറര്‍).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, UDF, News, Protest, MC Khamarudheen.

Post a Comment