Join Whatsapp Group. Join now!

ഏഴാം തവണയും ടി കെ പൂക്കോയ തങ്ങള്‍ തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റ്

ഏഴാം തവണയും സയ്യിദ് ടി കെ പൂക്കോയ തങ്ങളെ തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റ് ആയി തെരഞ്ഞടുത്തു. തുടര്‍ച്ചായി 17 വര്‍ഷം സംയുക്ത ജമാഅത്ത് പ്രസിഡന്റായിരിക്കുKerala, News, Religion, Trikaripur Samyuktha Jama-ath office bearers
തൃക്കരിപ്പൂര്‍: (my.kasargodvartha.com 18.10.2017) ഏഴാം തവണയും സയ്യിദ് ടി കെ പൂക്കോയ തങ്ങളെ തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റ് ആയി തെരഞ്ഞടുത്തു. തുടര്‍ച്ചായി 17 വര്‍ഷം സംയുക്ത ജമാഅത്ത് പ്രസിഡന്റായിരിക്കുകയാണ് പൂക്കോയ തങ്ങള്‍. 23 വര്‍ഷം മുമ്പ് മഹല്ല് ജമാഅത്ത് ആരംഭിക്കുമ്പോള്‍ തന്നെ അതിന്റെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എസ് സി കുഞ്ഞഹമ്മദ് ഹാജി ജനറല്‍ സെക്രട്ടറിയായും ടി സി കുഞ്ഞബ്ദുല്ല ഹാജി ട്രഷറര്‍ ആയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി ജി എസ് അബ്ദുല്‍ ഹമീദ് ഹാജി, ടി പി അബ്ദുല്‍ കരീം ഹാജി, വി കെ സി അബ്ദുല്ല ഹാജി, പൊറായിക് മുഹമ്മദ് ഹാജി (വൈസ് പ്രസിഡണ്ടുമാര്‍), പി സി മുസ്ഥഫ ഹാജി, സി ദാവൂദ്, കെ എം സി ഇബ്രാഹിം ഹാജി, എ റഫീഖ് മാസ്റ്റര്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Kerala, News, Religion, Trikaripur Samyuktha Jama-ath office bearers


മഹല്ലുകള്‍ പുരോഗതിയുടെ അടിത്തറകള്‍ പാകിയതായി ചന്തേര സിഎംജെ ഹാളില്‍ നടന്ന സംയുക്ത ജമാഅത്ത് ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞു. സമുദായത്തിന്റ സര്‍വ്വോന്മുഖ പുരോഗതികള്‍ക്കും കെട്ടുറപ്പിനും മുഖ്യ പങ്ക് വഹിക്കുന്നത് മഹല്ല് നേതൃത്വമാണ്. മഹല്ലുകളുടെ കൂട്ടായ്മ വഴി മാത്രമേ സമുദായത്തെ സുഭദ്രമായും ശാസ്ത്രീയമായും സമുദ്ധരിക്കാന്‍ സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

33 മഹല്ലുകളിലെ പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയില്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ടി കെ പൂക്കോയ തങ്ങള്‍ ചന്തേര അധ്യക്ഷത വഹിച്ചു. സംയുക്ത ജമാഅത്ത് പരിധിയിലെ മഹല്ലുകളില്‍ നിന്നായി തിരഞ്ഞെടുത്ത എക്‌സിക്യുട്ടീവ് അംഗങ്ങളില്‍ നിന്നാണ് സംയുക്ത ജമാഅത്തിന്റെ പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്.

കെ ടി അബ്ദുല്ല ഫൈസി, മുഹമ്മദ് ശഫീഖ് തങ്ങള്‍ ചന്തേര, ജമാല്‍ ഫൈസി, ടി പി അബ്ദുല്‍ കരീം ഹാജി, പി സി മുസ്ഥഫ ഹാജി, ടി സി കുഞ്ഞബ്ദുല്ല ഹാജി സംസാരിച്ചു. എസ് സി കുഞ്ഞമ്മദ് ഹാജി സ്വാഗതവും കെ എം സി ഇബ്രാഹിം നന്ദിയും പറഞ്ഞു.

Keywords: Kerala, News, Religion, Trikaripur Samyuktha Jama-ath office bearers 

Post a Comment