Join Whatsapp Group. Join now!

വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ യാത്രാ സൗകര്യം ഒരുക്കുക: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

ചെമ്മനാട് ജമാഅത്ത് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ യാത്രാ സൗകര്യവും സുരക്ഷയും ഒരുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് Kerala, News, Fraternity Movement, Students, Bus, Chemnad School
കാസര്‍കോട്: (my.kasargodvartha.com 30.10.2017) ചെമ്മനാട് ജമാഅത്ത് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ യാത്രാ സൗകര്യവും സുരക്ഷയും ഒരുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കെ എസ് ആര്‍ ടി സി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നിവേദനം നല്‍കി. ആയിരത്തോളം വിദ്യാര്‍ത്ഥികളുടെ ഒപ്പ് ശേഖരിച്ച് കൊണ്ടാണ് നിവേദനം നല്‍കിയത്.


നിവേദനത്തോടൊപ്പം കാര്യങ്ങള്‍ ബോധ്യപ്പെടുത്തിക്കൊണ്ടുള്ള സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ കത്തും ഉള്‍പെടുത്തി. വിദ്യാര്‍ത്ഥികളുടെ ആധിക്യവും ബസുകളുടെ എണ്ണക്കുറവും മൂലം നിരന്തരമായുണ്ടാകുന്ന അപകടങ്ങളെ മുന്‍നിര്‍ത്തി കാസര്‍കോട് - ചെമ്പരിക്ക, കാസര്‍കോട് - പാലക്കുന്ന് റൂട്ടുകളില്‍ രാവിലെയും വൈകുന്നേരവും കൂടുതല്‍ ബസുകള്‍ അനുവദിക്കുകയും സ്‌കൂളിന് സമീപത്തെ ഓര്‍ഡിനറി ബസ് സ്‌റ്റോപ്പ് യഥാര്‍ത്ഥ്യമാക്കുകയും, ലിമിറ്റഡ് സ്‌റ്റോപ്പ് ഉള്‍പെടെയുള്ള ബസുകള്‍ക്ക് സമയബന്ധിതമായി സ്‌റ്റോപ്പനുവദിക്കുകയും ചെയ്യുന്നതിലൂടെ മുണ്ടാങ്കുലത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് മറികടക്കാനാവും.

ബസുകളുടെ എണ്ണക്കുറവ് മൂലം പെണ്‍കുട്ടികള്‍ ഉള്‍പെടെയുള്ളവര്‍ വീടണയുന്നത് ഇരുട്ടുമ്പോഴാണ്. ആളൊഴിഞ്ഞ ബസുകള്‍ ഉള്‍പെടെയുള്ളവ സ്‌റ്റോപ്പില്‍ നിര്‍ത്താതെ പോകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനമാണ് സമര്‍പിച്ചത്. എത്രയും പെട്ടന്നു തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ മറുപടി നല്‍കി. നിവേദനത്തിന്റെ കോപ്പി കാസര്‍കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറിനു കൂടി സമര്‍പിച്ചു. ട്രാഫിക്ക് വിഷയത്തില്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

ജില്ലാ ജനറല്‍ സെക്രട്ടറി സിറാജുദ്ദീന്‍ മുജാഹിദ്, റാഷിദ് മുഹിയുദ്ദീന്‍, സെക്രട്ടറി അസ്‌ലം സൂരംബയല്‍, ജില്ലാ സമിതി അംഗം ഷാഹ്ബാസ് കോളിയാട്ട്, പ്രസാദ്, സാലിഹ് പള്ളം തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Fraternity Movement, Students, Bus, Chemnad School.

Post a Comment