Join Whatsapp Group. Join now!

പടയൊരുക്കം യാത്രയ്ക്ക് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കയ്യൊപ്പ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയ്ക്ക് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുKerala, News, IUML, Solidarity of Endosulfan victims for Padayorukkam
മുളിയാര്‍: (my.kasargodvartha.com 29.10.2017) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയ്ക്ക് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കയ്യൊപ്പ്. മല്ലം വാര്‍ഡിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ഉണ്ണികൃഷ്ണന്‍ തെക്കെപള്ള, അബൂബക്കര്‍ സിദ്ദീഖ് ബോവിക്കാനം എന്നിവര്‍ കയ്യൊപ്പ് ചാര്‍ത്തി ഐക്യദാര്‍ഡ്യം പ്രകടിപിച്ചു.


ബി സി കുമാരന്‍, ഹനീഫ മാസ്റ്റര്‍, ഷെരീഫ് കൊടവഞ്ചി, പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത്, മാധവന്‍ നമ്പ്യാര്‍, കൃഷ്ണന്‍ ചേടിക്കാല്‍, വേണുകുമാര്‍, ഹമീദ് മല്ലം, ഐത്തപ്പ അമ്മങ്കോട്, ഷെരീഫ് മല്ലത്ത്, മധു കോടി, ഹമീദ് പോക്കര്‍, ഹാരിസ് ബാലനടുക്കം, ഷെഫീഖ് ആലൂര്‍, നാരായണന്‍ നമ്പ്യാര്‍, കെ സി കുഞ്ഞാമു, രാഘവന്‍ തെക്കെപള്ള സംബന്ധിച്ചു.

കേന്ദ്ര - കേരള സര്‍ക്കാറുകളുടെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫ്  പടയൊരുക്കം യാത്ര നടത്തുന്നത്.


Keywords: Kerala, News, IUML, Solidarity of Endosulfan victims for Padayorukkam 

Post a Comment