Join Whatsapp Group. Join now!

എസ് കെ എസ് എസ് എഫ് വിഷന്‍18 നേതാക്കള്‍ വിദേശ പര്യടനത്തിന്

എസ് കെ എസ് എസ് എഫ് ബദിയടുക്ക മേഖലാ 'കാലം കൊതിക്കുന്നു; നാഥന്‍ വിളിക്കുന്നു' എന്ന പ്രമേയത്തില്‍ നടപ്പാക്കുന്ന വിഷന്‍ 18ന്റെ 100 ഇന കര്‍മ പദ്ധതിയുടെ പ്രചരണത്തിനും വിദേശത്ത് Kerala, News, SKSSF, SKSSF leaders to visit Gulf.
ബദിയടുക്ക: (my.kasargodvartha.com 17.10.2017) എസ് കെ എസ് എസ് എഫ് ബദിയടുക്ക മേഖലാ 'കാലം കൊതിക്കുന്നു; നാഥന്‍ വിളിക്കുന്നു' എന്ന പ്രമേയത്തില്‍ നടപ്പാക്കുന്ന വിഷന്‍ 18ന്റെ 100 ഇന കര്‍മ പദ്ധതിയുടെ പ്രചരണത്തിനും വിദേശത്ത് കമ്മിറ്റി രൂപീകരിക്കുന്നതിനും വിഷന്‍- 18 പ്രോഗ്രാം ചെയര്‍മാന്‍ ഖലീല്‍ ഹുദവിയും, കോഡിനേറ്റര്‍ റഷീദ് ബെളിഞ്ചവും ബുധനാഴ്ച വിദേശത്തേക്ക് പുറപ്പെടും. രാത്രി 10 മണിക്ക് ദുബൈയിലെത്തുന്ന നേതാക്കള്‍ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കും.


19ന് അജ്മാനിലും, 20 ന് ദുബൈയിലും, 21 ന് ഷാര്‍ജയിലും 23 ന് അബൂദാബിയിലും വിവിധ പരിപാടികളില്‍ സംബന്ധിച്ച് 27 ന് നേതാക്കള്‍ തിരിച്ചെത്തും. വിദേശ പര്യടനത്തിനു പോകുന്ന നേതാക്കള്‍ക്ക് ബദിയടുക്ക ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന മേഖല എക്‌സിക്യുട്ടീവ് യോഗം യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് ആദം ദാരിമി നാരമ്പാടി അധ്യക്ഷനായി.

എസ് വൈ എസ് ജില്ലാ സെക്രട്ടറി അഷറഫ് മിസ്ബാഹി അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഖലീല്‍ ദാരിമി ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഖലീല്‍ ഹുദവി കല്ലായം, റഷീദ് ബെളിഞ്ചം, സുബൈര്‍ ദാരിമി പൈക്ക, റസാഖ് ദാരിമി മീലാദ് നഗര്‍, ഹമീദ് ഖാസിമി, മൂസ മൗലവി, സിദ്ദീഖ് ബെളിഞ്ചം, ജാഫര്‍ മൗലവി, റസാഖ് അര്‍ഷദി കുമ്പഡാജ, ബഷീര്‍ പൈക്ക, അന്‍വര്‍ തുപ്പക്കല്‍, ഇബ്‌റാഹീം ഹനീഫി മാവിനക്കട്ട, ഹമീദ് ബാറഡുക്ക, അസീസ് പാട്‌ലടുക്ക, ലത്വീഫ് മാര്‍പ്പനടുക്ക, സുബൈര്‍ ഹുദവി, ലത്വീഫ് പുണ്ടൂര്‍, ഫസല്‍ മൗലവി ചെറൂണി തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, SKSSF, SKSSF leaders to visit Gulf.

Post a Comment