കുമ്പള: (www.kasargodvartha.com 11.10.2017) ബി ജെ പി നേതാക്കളുടെ ആഹ്വാന പ്രകാരം മത ന്യൂനപക്ഷ വിഭാഗക്കാരായ യുവാക്കളെ കള്ളകേസില്‍ കുടുക്കി ജയിലിലടക്കാന്‍ ബി ജെ പി - പോലീസ് ഗൂഢനീക്കം നടക്കുന്നതായി എസ് ഡി പി ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. കുമ്പളയില്‍ ഒരു മാസത്തിനിടെ രണ്ട് യുവാക്കളെ പോലീസ് കള്ളക്കേസുണ്ടാക്കി പിടികൂടിയിരുന്നു. ഇതില്‍ ഒരാളെ എം എല്‍ എ ഇടപെട്ട് സ്റ്റേഷന്‍ ഉപരോധിച്ച് മോചിപ്പിച്ചിരുന്നു.
മാവിനക്കട്ടയില്‍ കെ എസ് ആര്‍ ടി സി ബസിന് കല്ലെറിഞ്ഞു എന്ന് പറഞ്ഞാണ് സലാം എന്ന യുവാവിനെ പോലീസ് ജയിലിലടിച്ചിരിക്കുന്നത്. ഇത് പോലീസ് - ബി ജെ പി നേതൃത്വത്തിന്റെ ഒത്താശയോടെയാണ് നടക്കുന്നതെന്ന് എസ് ഡി പി ഐ യോഗം കുറ്റപ്പെടുത്തി. ഉത്തരേന്ത്യയിലേതിന് സമാനമായി ന്യൂനപക്ഷ വിഭാഗക്കാരെ മാത്രം വേട്ടയാടി ജയിലിലടക്കാനുള്ള ഗൂഡനീക്കത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ എസ് ഡി പി ഐ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മന്‍സൂര്‍, മറ്റു ഭാരവാഹികളായ ഹക്കീം കുമ്പള, അഫ്രാസ് ബദ്രിയനഗര്‍, ശാഹുല്‍ പെര്‍വാഡ്, ഹനീഫ് കളത്തൂര്‍, നൗഷാദ് ശാന്തിപ്പള്ളം, ഹക്കീം ആരിക്കാടി എന്നിവര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, SDPI, BJP, Fake Case, Police.