Join Whatsapp Group. Join now!

ജില്ലയില്‍ അഞ്ച് റോഡുകള്‍ക്ക് ഭരണാനുമതി ലഭിച്ചു

ജില്ലയില്‍ അഞ്ച് റോഡുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചതായി പി കരുണാകരന്‍ എം പി അറിയിച്ചു. പ്രധാനമന്ത്രി Kerala, News, District, Road, Development, Central Government, Karunakaran M P.
കാസര്‍കോട്: (my.kasargodvartha.com 28.10.2017) ജില്ലയില്‍ അഞ്ച് റോഡുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചതായി പി കരുണാകരന്‍ എം പി അറിയിച്ചു. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (പി എം ജി എസ് വൈ) പദ്ധതിയിലുള്‍പെടുത്തി 23 കോടി രൂപ ചിലവില്‍ 22.82 കിലോമീറ്റര്‍ നീളത്തിലുള്ള റോഡുകളുടെ നിര്‍മാണത്തിനാണ് ഭരണാനുമതി ലഭിച്ചത്. നീലേശ്വരം നഗരസഭ, കാറഡുക്ക, കയ്യൂര്‍ ചീമേനി എന്നീ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ കാറഡുക്ക ശാന്തിനഗര്‍ ചെന്നങ്ങോട് നടുവങ്കോട് റോഡ് (3.3 കോടി), മുണ്ടോട്ട് തൊട്ടിനാട് അരയങ്ങാനം (3.67 കോടി), എടത്തോട് കോളിച്ചാല്‍ കത്തുണ്ടി (4.08 കോടി), മീഞ്ച ബേരിക്കെ ബദരിയ നഗര്‍ ദേരമ്പള റോഡ് (3.98 കോടി), കാണിയന്തോല്‍ ചെമ്മഞ്ചേരി ചള്ളുവക്കോട് റോഡ് (3.60 കോടി) എന്നീ റോഡുകളാണ് നവീകരിക്കുന്നത്.


ആദ്യഘട്ടത്തില്‍ അനുവദിച്ച ചെര്‍ക്കള - പാടി റോഡ്, പാലാവയല്‍ തയ്യേനി മലാങ്കടവ് റോഡ് പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ അനുമതിയായ അഞ്ചു പ്രവൃത്തികള്‍ക്ക്  കെ എസ് ആര്‍ ആര്‍ ഡി എ ടെന്‍ഡര്‍ ക്ഷണിക്കും. 2017- 18 വര്‍ഷത്തില്‍ 31 റോഡുകളാണ് നവീകരണത്തിനായി നിര്‍ദേശിച്ചിട്ടുള്ളതെന്നും എം പി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, District, Road, Development, Central Government, Karunakaran M P. 

Post a Comment