Join Whatsapp Group. Join now!

ആര്‍ എസ് സി സൊഹാര്‍ സെന്‍ട്രല്‍ സാഹിത്യോത്സവ് സമാപിച്ചു; സൊഹാര്‍, ഫലജ് ജേതാക്കള്‍

രിസാല സ്റ്റഡി സര്‍ക്കിള്‍ സൊഹാര്‍ സെന്‍ട്രല്‍ സാഹിത്യോത്സവ് 2017 ഫലജ് മജീസ് സ്‌പോര്‍ട്‌സ് ഹാളില്‍ സമാപിച്ചു. പ്രൈമറി, ജൂനിയര്‍, സെക്ക Gulf, News, Sahithyolsav, Falaj, Risala study circle.
ഫലജ്: (my.kasargodvartha.com 28.10.2017) രിസാല സ്റ്റഡി സര്‍ക്കിള്‍ സൊഹാര്‍ സെന്‍ട്രല്‍ സാഹിത്യോത്സവ് 2017 ഫലജ് മജീസ് സ്‌പോര്‍ട്‌സ് ഹാളില്‍ സമാപിച്ചു. പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി 40 ഇനങ്ങളില്‍ നൂറിലധികം മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചു. 150 പോയിന്റുകള്‍ നേടി സൊഹാര്‍ യൂണിറ്റ് ജേതാക്കളായി. 54 പോയിന്റുകള്‍ നേടി ഫലജ് യൂണിറ്റ് രണ്ടും 44 പോയിന്റുകള്‍ നേടി സഹം യൂണിറ്റ് മൂന്നും സ്ഥാനങ്ങള്‍ നേടി.


സമാപന സംഗമം സുനൈസ് സുലൈമാന്റെ അധ്യക്ഷതയില്‍ മുഹമ്മദലി സഖാഫി സൊഹാര്‍ ഉദ്ഘാടനം ചെയ്തു. ഷുക്കൂര്‍ ഹാജി മുഖ്യാഥിതിയായിരുന്നു. മുസ്തഫ ദോഹ, ഫിറോസ് എമിറേറ്റ്‌സ്, നാസര്‍ ഷിനാസ്, ഹംസ മൗലവി എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ സൊഹാര്‍ അനുമോദന പ്രഭാഷണവും ഷംസീര്‍ ആമുഖ പ്രസംഗവും നടത്തി. നിസാമുദ്ദീന്‍ ലിവ, അയ്യൂബ് സഖാഫി, മുനീര്‍ മദനി, അബ്ദുല്‍ റസാഖ് സൈനി തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്ല അനീഖ് സ്വാഗതവും ഉമ്മര്‍ തയ്യില്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Sahithyolsav, Falaj, Risala study circle.

Post a Comment