Join Whatsapp Group. Join now!

കണ്ണിയത്ത് ഇസ്ലാമിക് അക്കാദമി കാസര്‍കോടിന്റെ അഭിമാനം: പി കെ അഹ് മദ്

ചുരുങ്ങിയ കാലയളവില്‍ വലിയ വളര്‍ച്ച കൈവരിച്ച സ്ഥാപനമായ കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി കാസര്‍കോട് ജില്ലയുടെ അഭിമാനമാണെന്ന് കെ എം സി സി അബൂദാബി കാസര്‍കോട് Gulf, News, Religion, Kanniyath Usthad Islamic Academy
അബൂദാബി: (my.kasargodvartha.com 25/10/2017) ചുരുങ്ങിയ കാലയളവില്‍ വലിയ വളര്‍ച്ച കൈവരിച്ച സ്ഥാപനമായ കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി കാസര്‍കോട് ജില്ലയുടെ അഭിമാനമാണെന്ന് കെ എം സി സി അബൂദാബി കാസര്‍കോട് ജില്ലാ പ്രസിഡന്റ് പി കെ അഹ് മദ് അഭിപ്രായപ്പെട്ടു. കണ്ണിയത്ത് അക്കാദമി ഭാരവാഹികള്‍ക്ക് അബൂദാബി കമ്മിറ്റി നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതഭൗതിക സമന്വയ സ്ഥാപനങ്ങള്‍ ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഇസ്ലാമിക നവോത്ഥാനത്തിന് ശക്തി പകരുന്ന മതഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചക്ക് മുഖ്യ പങ്കു വഹിക്കുന്നത് പ്രവാസികളാണെന്ന് അക്കാദമിയുടെ കര്‍മ പദ്ധതിയായ വിഷന്‍ 2020 അവതരിപ്പിച്ച് മാഹിന്‍ കേളോട് സംസാരിച്ചു. ഇശാ നിസ്‌കാര ശേഷം നടന്ന മജ്‌ലിസുന്നൂറിന് സ്ഥാപന മാനേജര്‍ ഇബ്രാഹിം ഫൈസി നേതൃത്വം നല്‍കി. ഇബ്രാഹിം ഖലീല്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി.


യോഗത്തില്‍ മാഹിന്‍ കേളോട്ട്, ഇബ്രാഹിം ഫൈസി, ഖലീല്‍ ഹുദവി എസ് കെ എസ് എസ് എഫ് മേഖല വിഷന്‍18 കോഡിനേറ്റര്‍ റഷീദ് ബെളിഞ്ചം എന്നിവരെ ആദരിച്ചു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെ എം സി സി അബൂദാബി കാസര്‍കോട് ജില്ലാ ട്രഷറര്‍ അബ്ദുര്‍ റഹ് മാന്‍ മാസ്റ്ററിന് യാത്രയയപ്പ് നല്‍കി. കണ്ണിയത്ത് അക്കാദമി അബൂദാബി ചാപ്റ്റര്‍ പ്രസിഡന്റ് ഷരീഫ് പള്ളത്തടുക്ക അധ്യക്ഷത വഹിച്ചു.

യു എം മുജീബ് മൊഗ്രാല്‍, അബ്ദുര്‍ റഹ് മാന്‍ പൊവ്വല്‍, അഷ്‌റഫ് ബദിയടുക്ക, സാബിര്‍ മാട്ടൂര്‍, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, ഹനീഫ് പടിഞ്ഞാര്‍മൂല, മുജീബ് ചെടേക്കാല്‍, കണ്ണിയത്ത് അക്കാദമി ദുബൈ ചാപ്റ്റര്‍ ഭാരവാഹികളായ എം എസ് ഹമീദ്, വൈ ഹനീഫ കുംബടാജെ, സെഡ് എ മൊഗ്രാല്‍, ഇ കെ മുഹമ്മദ്, സുലൈമാന്‍ കാനക്കോട്, സാദിഖ് ചെന്നാര്‍ക്കട്ട, ഇസ്മാഈല്‍ ഉദിനൂര്‍, സത്താര്‍ കുന്നുങ്കൈ, പി കെ അഷ്‌റഫ്, ഷരീഫ് കാനക്കോട്, അമീന്‍ യു എം, അസീസ് പെര്‍മുദ, ഫൈസല്‍ സീതാംഗോളി സംബന്ധിച്ചു. കമാല്‍ മല്ലം സ്വാഗതവും അസീസ് ആറാട്ടുകടവ് നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Religion, Kanniyath Usthad Islamic Academy.

Post a Comment