ദുബൈ: (my.kasargodvartha.com 19.10.2017) കാസര്‍കോട് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലിന് ദുബൈ കെ എം സി സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി. പഞ്ചായത്ത് പ്രസിഡണ്ട് സി എ ബഷീറിന്റെ അധ്യക്ഷതയില്‍ ദുബൈ ദേര നക്കല്‍ സെന്ററില്‍ നടന്ന സ്വീകരണ യോഗം ദുബൈ കെ എം സി സി ജില്ലാ ആക്ടിങ് പ്രസിഡണ്ട് ടി ആര്‍ ഹനീഫ് ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങില്‍ ദുബൈ കെ എം സി സി ജില്ലാ സെക്രട്ടറി റഷീദ് ഹാജി കല്ലിങ്കാല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ സ്‌നേഹോപഹാരം ഹക്കീം കുന്നിലിന് കൈമാറി. ഡി സി സി ജനറല്‍ സെക്രട്ടറി പിവി സുരേഷ്, ദുബൈ കെ എം സി സി ഉദുമ മണ്ഡലം പ്രസിഡണ്ട് മുനീര്‍ ബന്താട്, ജനറല്‍ സെക്രട്ടറി റഫീഖ് മാങ്ങാട്, ഇന്‍കാസ് കാസര്‍കോട് ജില്ലാ സെക്രട്ടറി ശ്രീരാജ് നീലേശ്വരം, സലാം ഷാര്‍ജ, ഹാഷിം ഉദുമ, ഷബീര്‍ കീഴൂര്‍, ഖാലിദ് മല്ലം, റാഫി ചെരുമ്പ, മനാഫ് മഠം, നാസര്‍ പള്ളിക്കര, കെസി ഷെരീഫ്, ഹസീബ് മഠം, ശൗകത്ത് ബിലാല്‍, ഫൈസല്‍ മഠം തുടങ്ങിയവര്‍ സംസാരിച്ചു.
പഞ്ചായത്ത് കെ എം സി സി ജനറല്‍ സെക്രട്ടറി ഹക്കീര്‍ ചെരുമ്പ സ്വാഗതവും ട്രഷറര്‍ ശാക്കിര്‍ കല്ലിങ്കാല്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Dubai, Gulf, Hakeem Kunnil, Reception for Hakeem Kunnil.