Join Whatsapp Group. Join now!

പൂരക്കളി അക്കാദമിയുടെ നിറവില്‍ പൂരക്കളി മഹോത്സവം ഞായറാഴ്ച

പൂരക്കളി അക്കാദമിയുടെ നിറവില്‍ പൂരക്കളി മഹോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 15 ന് പൂരക്കളി അരങ്ങേറും. നീലേശ്വരം തീര്‍ത്ഥങ്കര പത്മതീര്‍ഥം ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്. പൂരക്കKerala, News, Poorakkali Mahotsavam on Sunday
നീലേശ്വരം: (www.kasargodvartha.com 14.10.2017) പൂരക്കളി അക്കാദമിയുടെ നിറവില്‍ പൂരക്കളി മഹോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 15 ന് പൂരക്കളി അരങ്ങേറും. നീലേശ്വരം  തീര്‍ത്ഥങ്കര പത്മതീര്‍ഥം ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്. പൂരക്കളി എന്ന മഹത്തായ സംഘ കളിയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് നാന്ദി കുറിക്കുകയാണ് പൂരക്കളി അക്കാദമിയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഉത്തര കേരളത്തിന്റെ അനുഷ്ഠാന കലയായ പൂരക്കളിയുടെ സമഗ്ര വികസനത്തിനു വേണ്ടി ഇടതു പക്ഷ സര്‍ക്കാര്‍ കേരള പൂരക്കളി അക്കാദമി രൂപീകരിച്ചിരിക്കുകയാണ്. നേരത്തെ ഫോക് ലോര്‍ അക്കാദമിയുടെ കീഴില്‍ ഉണ്ടായിരുന്ന ഈ നാടന്‍ കലയെ സ്വതന്ത്ര അക്കാദമി രൂപീകരിച്ചതിലൂടെ സര്‍ക്കാര്‍ ആദരിക്കുകയാണ് ചെയ്തത്. പൂരക്കളി അക്കാദമിയുടെ ആസ്ഥാനം പയ്യന്നൂര് ആണ്. ക്ഷേത്ര കലയായ പുരക്കളിക്ക് ആധുനിക കാലത്ത് പുതിയ മാനങ്ങള്‍ കൈവന്നിട്ടുണ്ട്. സ്‌കൂളില്‍ യുവജനോത്സവത്തിനും, കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ കലോത്സവത്തിനും മത്സരയിനമായും നിരവധി സര്‍വ്വകലാശാലകളില്‍ പഠനവിഷയമായും പൂരക്കളിക്ക് വളരാന്‍ കഴിഞ്ഞിട്ടുണ്ട്. വെള്ളൂര്‍ കൊടക്കത്ത് കൊട്ടണച്ചേരി ദേവസ്വം അക്കദമിക്ക് ആധുനിക രീതിയിലുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം അനുവദിച്ചിട്ടുണ്ട്. കെട്ടിടം നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പണം നീക്കിവെച്ചിട്ടുണ്ട്.


പയ്യന്നൂര്‍ ആസ്ഥാനായി പൂരക്കളി അക്കാദമി രൂപീകരിക്കണമെന്ന ആവശ്യം വളരെ മുമ്പ് തന്നെ ടി ഗോവിന്ദന്‍ എംപി അടക്കമുള്ള ആളുകള്‍ മുന്നോട്ട് വെച്ചിരുന്നു. സി. കൃഷ്ണന്‍ എം.എല്‍.എ. തുടര്‍ച്ചയായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഭാഗമായി യു.ഡി.എഫ്.സര്‍ക്കാര്‍ പയ്യന്നൂര്‍ ആസ്ഥാനമായി പൂരക്കളി അക്കാദമി പ്രഖ്യാപിക്കുകയും 19 പേരുള്ള താല്‍ക്കാലിക കമ്മിറ്റി രൂപീകരിച്ച് ഉത്തരവാകുകയും ചെയ്തിരുന്നു. എന്നാല്‍ അക്കാദമി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞില്ല. എല്‍.ഡി.എഫ്.സര്‍ക്കാര്‍ വന്നതോടെ സി. കൃഷ്ണന്‍ എം.എല്‍ എ ഈ ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുകയും 2016 ഡിസംബര്‍ 26ന് പൂരക്കളി അക്കാദമി പുന:സംഘടിപ്പിച്ച് ഉത്തരവാകുകയും ചെയ്തു. 2016 - 17 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് പ്രസംഗത്തില്‍ 25 ലക്ഷം രൂപ പ്രഖ്യാപിക്കുകയും തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തോടെ സാംസ്‌കാരിക വകുപ്പിന്റെ തീരുമാനപ്രകാരം 25 ലക്ഷത്തിന്റെ ഭരണാനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് പൂരക്കളി സെമിനാര്‍, പൂരക്കളി, മറത്തു കളി, അനുമോദനം എന്നിവ നടക്കും. രാവിലെ 9.30 ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പി കരുണാകരന്‍ എംപി വിശിഷ്ടാതിഥി ആയിരിക്കും. കെ പി സതീഷ് ചന്ദ്രന്‍, അഡ്വ. ശശി വട്ടക്കൊവ്വല്‍, ഷൈജ സായ് ദാസ്, റസാഖ് തായലക്കണ്ടി, വി ഗോപാലകൃഷ്ണന്‍ പണിക്കര്‍, പി സി വിശ്വംഭരന്‍ പണിക്കര്‍, പി ഗോവിന്ദന്‍ മയിച്ച, എം കുഞ്ഞികൃഷ്ണന്‍, വി ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും. ഡോ. സി കെ നാരായണന്‍ പണിക്കര്‍ സ്വാഗതവും സി രാജന്‍ പണിക്കര്‍ കരിവെള്ളൂര്‍ നന്ദിയും പറയും.

പത്തു മണിക്ക് പൂരക്കളി സെമിനാര്‍ സി കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിക്കും. പൂരക്കളി മറത്തു കളി ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. ഡോ. സി എച്ച് സുരേന്ദ്രന്‍ നമ്പ്യാര്‍ (കേരള പൂരക്കളി അക്കാദമി ചെയര്‍മാന്‍) വിഷയം അവതരിപ്പിക്കും. നഗരസഭാ അധ്യക്ഷന്‍ പ്രൊഫ. കെ പി ജയരാജന്‍ അധ്യക്ഷത വഹിക്കും. എ കെ നമ്പ്യാര്‍, എം അപ്പു പണിക്കര്‍, പി പി കരുണാകരന്‍, കാഞ്ഞങ്ങാട് പി ദാമോദരന്‍ പണിക്കര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. മോഹനന്‍ മേച്ചേരി ചര്‍ച്ച ക്രോഡീകരിക്കും. കെ വി മോഹനന്‍ സ്വാഗതം പറയും.

ഉച്ചക്ക് ഒരു മണിക് പൂരക്കളി പ്രദര്‍ശനം. പി.പി.മാധവന്‍ പണിക്കരുടെ അധ്യക്ഷതയില്‍ കൊളത്തൂര്‍ പാടാര്‍ കുളങ്ങര ഭഗവതീ ക്ഷേത്രം, നീലേശ്വരം ആര്യക്കര ഭഗവതീ ക്ഷേത്രം പൂരക്കളി സംഘങ്ങള്‍ മറത്തു കളി അവതരിപ്പിക്കും. എന്‍. കൃഷ്ണന്‍ സ്വാഗതവും ഷാജി കെ.വി.നന്ദിയും പറയും. ഉച്ചക്ക് 2.30 ന് സാംസ്‌കാരിക സമ്മേളനവും അനുമോദന സദസ്സും എം രാജഗോപാലന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വി.ഇ. രാഗേഷിന്റെ അധ്യക്ഷതയില്‍ വി.വി.രമേശന്‍, ഡോ. വൈ.വി കണ്ണന്‍, കെ.ബാലകൃഷ്ണന്‍, ടി.കെ.രവി, വി.സുകുമാരന്‍ പിലാക്കല്‍ അശോകന്‍, എം.ശോഭന, ബങ്കളം കുഞ്ഞികൃഷ്ണന്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, ബില്‍ ടെക് അബ്ദുല്ല, ടി. കുഞ്ഞികൃഷ്ണന്‍, വേണുഗോപാലന്‍, കെ.നാരായണന്‍ കണിച്ചിറ തുടങ്ങിയവര്‍ സംബന്ധിക്കും.

ടി. ചോയ്യമ്പു, കെ.കുഞ്ഞമ്പു പണിക്കര്‍, എന്‍.വി.പ്രകാശന്‍ പണിക്കര്‍, പി.സജികുമാര്‍ പണിക്കര്‍, ടി.വി.ബാലന്‍ പണിക്കര്‍, പി.വി.രമേശന്‍, പി.ദാമോദരന്‍ പണിക്കര്‍, പി.ബാലന്‍ പണിക്കര്‍ എന്നിവര്‍ അനുമോദനം ഏറ്റുവാങ്ങും. കെ.സന്തോഷ് സ്വാഗതവും എ.വി.ശശിധരന്‍ നന്ദിയും പറയും.

വാര്‍ത്താസമ്മേളനത്തില്‍ കേരള പൂരക്കളി അക്കാദമിയുടെയും സംഘാടക സമിതിയുടെയും ഭാരവാഹികളായ എം.എം.നാരായണന്‍ (ചെയര്‍മാന്‍ സംഘാടക സമിതി), ഡോ: സി.കെ.നാരായണപണിക്കര്‍, (വര്‍ക്കിങ്ങ് ചെയര്‍മാന്‍ സംഘാടക സമിതി), എന്‍.കൃഷ്ണന്‍, ടി. ചോയ്യമ്പു, രാജന്‍ പണിക്കര്‍ കരിവെള്ളൂര്‍, ഗോപാലകൃഷ്ണ പണിക്കര്‍ (പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍മാന്‍), എം.ശോഭനന്‍, മോഹന്‍ദാസ് പണിക്കര്‍, കെ.സന്തോഷ് (ജനറല്‍ കണ്‍വീനര്‍ സംഘാടക സമിതി) എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Poorakkali Mahotsavam on Sunday.

Post a Comment