Join Whatsapp Group. Join now!

പട്ട്ള പൊലിമ; പ്രചരണോദ്ഘാടനം നടത്തി, ഇനി ആഘോഷത്തിന്റെ നാളുകള്‍

നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി പട്ട്‌ളയില്‍ നടക്കുന്ന 'പൊലിമ'യുടെ പ്രചരണോദ്ഘാടനം കാലിഗ്രാഫര്‍ ഖലീലുല്ലാഹ് ചെമ്മനാടിന്റെ ആര്‍ട് എക്‌സിബിഷനോടെ നടന്നു. Kerala, News, Patla Polima: Propaganda inaugurated.
പട്ട്‌ള: (my.kasargodvartha.com 22.10.2017) നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി പട്ട്‌ളയില്‍ നടക്കുന്ന 'പൊലിമ'യുടെ പ്രചരണോദ്ഘാടനം കാലിഗ്രാഫര്‍ ഖലീലുല്ലാഹ് ചെമ്മനാടിന്റെ ആര്‍ട് എക്‌സിബിഷനോടെ നടന്നു. പട്ട്‌ളയുടെ സാംസ്‌കാരിക സുവര്‍ണ ചരിത്രത്തെ കുറിച്ചും, ഉത്തര മലബാറിന് മാപ്പിളപ്പാട്ടെഴുതിയ ആദ്യ കവി 1800 ന്റെ അവസാനത്തില്‍ ജീവിച്ച പട്ട്‌ളക്കാരനായിരുന്നുവെന്നും ഖലീലുല്ലാഹ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.


പൊലിമ ഉപദേശക സമിതിയിലെ പി അബ്ദുര്‍ റഹ് മാന്‍ ഹാജി, ട്രഷറര്‍ പി പി ഹാരിസ്, വൈസ് ചെയര്‍മാന്‍ പി എസ് മഹ് മൂദ്, സി പി ജി അംഗം കൊപ്പളം കരീം, അധ്യാപകരായ ഷരീഫ്, ഉഷ, പവിത്രന്‍, എക്‌സിബിഷന്‍ ചെയര്‍മാന്‍ സിറാര്‍ അബ്ദുല്ല, മുഖ്യരക്ഷാധികാരി എം എ മജീദ്, പ്രോഗ്രാം ഇന്‍ ചാര്‍ജ് ബഷീര്‍, സ്വാഗത സംഘം കണ്‍വീനര്‍ എം കെ ഹാരിസ്, ബി ബഷീര്‍, എം കെ ഹാരിസ്, എം എം ആസിഫ്, സി എച്ച് അബൂബക്കര്‍, അബ്ദുല്‍ റസാഖ്, സൈദ് കെ എം പി, അബ്ദുല്‍ കരീം, അഷ്‌റഫ് പി സീതി സംബന്ധിച്ചു.

പ്രസന്റേഷന്‍ സെഷനില്‍ അധ്യാപകനായ ശരീഫ് ആമുഖഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് ഉഷ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ബിജു അധ്യക്ഷനായി. ഉദ്ഘാടന സെഷനില്‍ പി അബ്ദുര്‍ റഹ് മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. ഐക്യപ്പെരുന്നാളും ഐക്യപ്പെടലും പൊലിമ കൊണ്ടായതില്‍ അദ്ദേഹം കണക്ടിംഗ് പട്ട്‌ളയെ പ്രശംസിച്ചു. അധ്യാപകന്‍ ജാസിര്‍ നന്ദി പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Patla Polima: Propaganda inaugurated.

Post a Comment