Join Whatsapp Group. Join now!

ശാസ്ത്ര നാടക ചരിത്രത്തില്‍ വേറിട്ട 'ഒച്ച' കേള്‍പ്പിച്ച് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

മലയാള ശാസ്ത്ര നാടക വേദിയില്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത പ്രമേയവും, ആവിഷ്‌കാരവുമായ് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന ശാസ്ത്രKerala, News, 'Ocha' Scince drama by Chattanchal HSS
1 min read
ഉദിനൂര്‍: (my.kasargodvartha.com 19.10.2017) മലയാള ശാസ്ത്ര നാടക വേദിയില്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത പ്രമേയവും, ആവിഷ്‌കാരവുമായ് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന ശാസ്ത്ര നാടക മത്സരത്തിലേക്ക്. കാസര്‍കോട് ജില്ലയിലെ വിവിധ ഉപജില്ലകളില്‍ നിന്നു വന്ന അഞ്ച് നാടകങ്ങളോട് മത്സരിച്ചാണ് ചട്ടഞ്ചാലിലെ കുട്ടി കലാകാരന്മാര്‍ ഒന്നാം സ്ഥാനം നേടിയത്.

മലിനീകരണങ്ങളില്‍ നിന്ന് സ്വച്ഛത നേടാന്‍ കൊതിക്കുന്ന വര്‍ത്തമാന സമൂഹം കാണാതെ പോകുന്ന, എന്നാല്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ശബ്ദമലിനീകരണമാണ് 'ഒച്ച'. പ്രമേയ സ്വീകരണത്തിലും, രംഗ പരിചരണത്തിലും നൂതനതകള്‍ സൃഷ്ടിച്ച് ശാസ്ത്ര നാടകവേദിയെ പ്രേക്ഷക ശ്രദ്ധയിലേക്കെത്തിച്ച പ്രകാശന്‍ കരിവെള്ളൂര്‍ , രതീശന്‍ അന്നൂര്‍ ടീമിന്റെ പുതിയ നാടകമാണ് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഹൈസ്‌കൂള്‍ വിഭാഗം വിജയകിരീടത്തിലെത്തിച്ചത്.


ശബ്ദചികിത്സയ്ക്ക് വിധിക്കപ്പെട്ട ഗലീലിയോ എന്ന ശാസ്ത്രജ്ഞനില്‍ നിന്ന് തുടങ്ങി, സംഗീതമാണ് പരിഹാരം എന്ന് സൗമ്യമായ് സദസിനോട് പറയുന്ന 'ഒച്ച' ശാസ്ത്രത്തിന്റെ യുക്തിബോധത്തിന്റെ അകമ്പടിയായ് കലയുടെ സ്വപ്നമാര്‍ഗവും വേണമെന്ന് അടിവരയിടുന്നു. നാടകത്തില്‍ ബിഥോവന് ജീവന്‍ നല്‍കിയ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സോനു സുരേന്ദ്രന്‍, മികച്ച നടനായ് തെരെഞ്ഞെടുക്കപ്പെട്ടു.

നാടകത്തില്‍, സനേഷ്, ആദിത്യ ദേവ്, ശ്രുതി, സോനു, അക്ഷയ്, നന്ദന, ഋതിക, സ്‌നേഹ എന്നിവരാണ് അഭിനയിച്ചത്. ഭാസി വര്‍ണ്ണലയം രംഗസജ്ജീകരണവും, ഹാരിസ് നടക്കാവ് സാങ്കേതിക സഹായവും നല്‍കി. അധ്യാപകരായ പ്രമോദ് കെ, ചിത്ര സി, പ്രതിഭ എം കെ ഭാവന കെ, രതീഷ് പിലിക്കോട് നേതൃത്വം നല്‍കി.


മൂന്നാം സ്ഥാനം ലഭിച്ച 'വിശുദ്ധ വനം' എന്ന നാടകത്തിലെ മുത്തശ്ശിയെ അവതരിപ്പിച്ച കുട്ടി മികച്ച നടിയായ് തെരെഞ്ഞെടുത്തു. ജീവികള്‍ക്കൊക്കെയും വേണമല്ലോ എന്ന നാടകത്തിലൂടെ മടിക്കൈ ഗവ: ഹൈസ്‌കൂളിന് രണ്ടാംസ്ഥാനം ലഭിച്ചു.

Keywords: Kerala, News, 'Ocha' Scince drama by Chattanchal HSS  

You may like these posts

Post a Comment