Join Whatsapp Group. Join now!

മൊഗ്രാല്‍പുത്തൂര്‍ കേരളോത്സവം സമാപിച്ചു: സര്‍വാന്‍സ് ക്ലബ്ബ് ഓവറോള്‍ ചാമ്പ്യന്‍മാര്‍

നിറഞ്ഞ യുവജന പങ്കാളിത്തം കൊണ്ട് കഴിഞ്ഞ ഒരു മാസമായി വിവിധ സ്ഥലങ്ങളില്‍ നടന്നുവന്ന മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍ News, Sports, Kerala, Keralolsavam, Mogral Puthur
മൊഗ്രാല്‍പുത്തൂര്‍: (my.kasargodvartha.com 16.10.2017) നിറഞ്ഞ യുവജന പങ്കാളിത്തം കൊണ്ട് കഴിഞ്ഞ ഒരു മാസമായി വിവിധ സ്ഥലങ്ങളില്‍ നടന്നുവന്ന മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കലാസാഹിത്യ മത്സരങ്ങള്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ അധ്യക്ഷത വഹിച്ചു.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ് എച്ച് ഹമീദ്, പ്രമീള, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികളായ അംസു മേനത്ത്, മഹ് മൂദ് ബെള്ളൂര്‍, ശിഹാബ് മൊഗര്‍, സാദിഖ് ചൗക്കി, അമല്‍ ചൗക്കി, സിറാജ് സര്‍വാന്‍സ്, റഹീം ബെള്ളൂര്‍, മുഷ്ഫിക്ക് പടിഞ്ഞാര്‍, അര്‍ഷാദ് എരിയാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സെപ്റ്റംബര്‍ ആറു മുതല്‍ ഒക്ടോബര്‍ 14 വരെ നടന്ന കലാ - കായിക മത്സരങ്ങളില്‍ 25 ക്ലബ്ബുകളില്‍ നിന്നായി 1000 കലാ കായിക പ്രതിഭകള്‍ മാറ്റുരച്ചു. ഏറ്റവുമധികം പോയിന്റ് നേടി ചൗക്കി സര്‍വാന്‍സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ രാഷ്ട്ര സേവിക മജല്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Sports, Kerala, Keralolsavam, Mogral Puthur.

Post a Comment