ദുബൈ: (my.kasargodvartha.com 27/10/2017) മഹാത്മ അലുംനി യു എ ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ യു എ ഇയിലെ മഹാത്മ കോളജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെയും മുന്‍ അധ്യാപകരുടെയും ഒത്തു ചേരല്‍ സംഘടിപ്പിച്ചു. ദേര ഹയാത്ത് ഹൗസില്‍ നടന്ന പ്രഥമ ഗെറ്റ് ടുഗെദറില്‍ പൂര്‍വ വിദ്യാര്‍ത്ഥികളും മുന്‍ അധ്യാപകരുമായി നിരവധി പേര്‍ പങ്കെടുത്തു.
ഗൃഹാതുരത്വത്തിന്റെ നൊമ്പരവും സൗഹൃദത്തിന്റെ നേരനുഭവവും പകര്‍ന്നു നല്‍കുന്നതായിരുന്നു ഒത്തുകൂടല്‍. യു എ ഇയിലുള്ള 2001 മുതല്‍ 2015 വരെ മഹാത്മ കോളജിലെ വിവിധ ക്ലാസുകളില്‍ പഠിച്ച പൂര്‍വ വിദ്യാര്‍ത്ഥികളും മുന്‍ അധ്യാപകരുമണ് ദേരയില്‍ ഓര്‍മകള്‍ പങ്കുവെക്കാനും സൗഹൃദം പുതുക്കാനുമായി ഒത്തുചേര്‍ന്നത്. മഹാത്മ കോളജ് മുന്‍ അധ്യാപകനും ഇന്റര്‍നാഷനല്‍ കരിയര്‍ ട്രെയിനറുമായ ഷരീഫ് പൊവ്വല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീന്‍ പാടലട്ക്ക സ്വാഗതം പറഞ്ഞു. ജമാലുദ്ദീന്‍ അബ്ദുല്‍ വാഹിദ് അഭിസംബോധന പ്രസംഗം നടത്തി.
പ്രവാസത്തിനിടയിലും സ്‌നേഹവും സൗഹാര്‍ദവും നിലനിര്‍ത്തുന്ന പഴയ സഹപാഠികളുടെയും സഹപ്രവര്‍ത്തകരുടെയും കൂട്ടായ്മ സുന്ദരമായ ഒരനുഭവമാണെന്ന് ഷംസുദ്ദീന്‍ മാസ്റ്റര്‍ പറഞ്ഞു. മഹാത്മയിലെ അനുഭവങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും തങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ അനുസ്മരിച്ചു.
അബ്ബാസ് ഇഖ്ബാല്‍ കൊടിയമ്മ, ജംഷീദ് അഡ്ക്ക, അബ്ദുര്‍ റഹ് മാന്‍ സഅദി, നാഫി ആലംപാടി, അര്‍ഷാദ് പേരാല്‍ കണ്ണൂര്‍, ഖലീദ് മായിപ്പാടി, ആസിഫ് കുമ്പള തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സൗഹൃദം സുകൃതമാണെന്ന സന്ദേശം കൈമാറി കൂട്ടായ്മകള്‍ ഇനിയും സംഘടിപ്പിക്കുമെന്ന തീരുമാനത്തോടെയാണ് പ്രഥമ മഹാത്മ കോളജ് യു എ ഇയിലെ അലുംനി കൂട്ടായ്മ പിരിഞ്ഞത്. ഉമ്മര്‍ ഡി കെ നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, Mahathma College, Alumni Meet, Old Students.