Join Whatsapp Group. Join now!

സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക: ലെന്‍സ്‌ഫെഡ്

സര്‍ക്കാര്‍ ജീവനക്കാര്‍ എല്‍ ബി എസായി സ്വകാര്യ പ്രാക്ടീസ് നടത്തുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ അധികരിക്കുന്ന സാഹചര്യത്തില്‍ അധികൃതര്‍ ഈ ജീവനക്കാര്‍ക്കെതിരെ Kerala, News, Government Employees
കാസര്‍കോട്: (my.kasargodvartha.com 25/10/2017) സര്‍ക്കാര്‍ ജീവനക്കാര്‍ എല്‍ ബി എസായി സ്വകാര്യ പ്രാക്ടീസ് നടത്തുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ അധികരിക്കുന്ന സാഹചര്യത്തില്‍ അധികൃതര്‍ ഈ ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ലെന്‍സ്‌ഫെഡ് (ലൈസന്‍സ്ഡ് ഇഞ്ചിനീയര്‍സ് ആന്‍ഡ് സൂപ്പര്‍വൈസേര്‍സ് ഫെഡറേഷന്‍) കാസര്‍കോട് താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സുരേന്ദ്രകുമാര്‍ കെ അധ്യക്ഷത വഹിച്ച സമ്മേളനം പ്രമുഖ സാഹിത്യകാരന്‍ രാഘവന്‍ ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു.

ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡന്റ് കെ സാലി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സി എസ് വിനോദ് കുമാര്‍, ജില്ലാ സെക്രട്ടറി വി വി ഗോപാല്‍, സജി മാത്യു, കെ ജെ തോമസ്, എ സി ജോഷി, പി രാജന്‍, പി കെ വിനോദ്, ജി ദിവാകരന്‍, അനില്‍ കുമാര്‍, രാജു ചെങ്കള, എ സന്തോഷ്, അഷ്‌റഫ് മുട്ടം, തഖിയുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വി ഉദയകുമാര്‍ സ്വാഗതവും മുജീബ് റഹ് മാന്‍ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികള്‍: ഉദയകുമാര്‍ (പ്രസിഡന്റ്), മുജീബ് റഹ് മാന്‍ (സെക്രട്ടറി), സുരേഷ് (ട്രഷറര്‍), അനില്‍ കുമാര്‍, അഷറഫ് മുട്ടം (വെസ് പ്രസിഡന്റുമാര്‍), രാജു ചെങ്കള, അഷ്ഫാഖ് അബൂബക്കര്‍ (ജോയിന്റ് സെക്രട്ടറിമാര്‍).


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Government Employees.

Post a Comment