തൃക്കരിപ്പൂര്‍: (my.kasargodvartha.com 20/10/2017) ദുബൈ കെഎംസിസി നേതാവ് എ.ബി. അബ്ദുസലാം ഹാജിയുടെ സ്മരണാര്‍ത്ഥം തൃക്കരിപ്പൂര്‍ ദുബൈ കെഎംസിസി കമ്മിറ്റിയുടെ ജനസേവാ പുരസ്‌കാര വിതരണം 21ന് തൃക്കരിപ്പൂരില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകുന്നേരം മൂന്നിന് നടക്കുന്ന ചടങ്ങില്‍ തൃക്കരിപ്പൂരിലെ സാമൂഹിക സാംസ്‌കാരിക വികസന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കെ. ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക് 11,111 രൂപയും പ്രശസ്തി പത്രവും ഫലകവും മന്ത്രി നല്‍കും. സാമുദായിക സൗഹാര്‍ദ്ദത്തിന് ഈ അധ്യാപകന്റെ സംഭാവന വിലമതിക്കാനാവാത്തതാണെന്നും കെഎംസിസി നേതാക്കള്‍ പറഞ്ഞു.
തൃക്കരിപ്പൂര്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, ഗവ. പോളി ടെക്‌നിക് കോളജ്, റെയില്‍വേ വികസനം എന്നീ മേഖലകളില്‍ നിരവധി ഇടപെടലുകള്‍ നടത്തി. തൃക്കരിപ്പൂരിന്റെ കായിക മേഖലയില്‍ ഫുട്ബാള്‍ വളര്‍ത്തുന്നതില്‍ വലിയ പങ്ക് ഇദ്ദേഹം വഹിച്ചുവെന്നും അവര്‍ പറഞ്ഞു. മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ എ.ബി. അബ്ദുസലാം ഹാജി അനുസ്മരണ പ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കെഎംസിസി പ്രസിഡന്റ് എന്‍.പി. ഹമീദ് ഹാജി, മുഹമ്മദലി തൃക്കരിപ്പൂര്‍, സത്താര്‍ വടക്കുമ്പാട്, അഹമ്മദ് തങ്കയം, നൗഷാദ് കൂലേരി, സി.ടി. അബ്ദുള്‍ വാജിദ്, വി.പി.പി. ആരിഫലി എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, KMCC, Inauguration, Minister, Football, Press meet, KMCC Janseva Award
വൈകുന്നേരം മൂന്നിന് നടക്കുന്ന ചടങ്ങില്‍ തൃക്കരിപ്പൂരിലെ സാമൂഹിക സാംസ്‌കാരിക വികസന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കെ. ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക് 11,111 രൂപയും പ്രശസ്തി പത്രവും ഫലകവും മന്ത്രി നല്‍കും. സാമുദായിക സൗഹാര്‍ദ്ദത്തിന് ഈ അധ്യാപകന്റെ സംഭാവന വിലമതിക്കാനാവാത്തതാണെന്നും കെഎംസിസി നേതാക്കള്‍ പറഞ്ഞു.
കെ. ഭാസ്‌കരന്‍ മാസ്റ്റര്‍