Join Whatsapp Group. Join now!

പാചക വാതക വില വര്‍ധനവിനെതിരെ അമ്മമാരുടെ പ്രതിഷേധം

പാചക വാതക വില വര്‍ധനവിനെതിരെ ഒരു ഗ്രാമത്തിലെ അമ്മമാര്‍ ഒന്നടങ്കം തെരുവിലിറ Kerala, News, Cooking Cylinder, Women's, Protest, Meet, Inauguration.
ദേളി: (my.kasargodvartha.com 01.10.2017) പാചക വാതക വില വര്‍ധനവിനെതിരെ ഒരു ഗ്രാമത്തിലെ അമ്മമാര്‍ ഒന്നടങ്കം തെരുവിലിറങ്ങി. പരവനടുക്കം കപ്പണ ഗ്രാമത്തിലെ അമ്മമാരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പാചക വാതക സിലിണ്ടറുമായി പ്രതിഷേധ കൂട്ടായ്മയും പ്രകടനവും നടത്തി. പാചക വാതക വില വര്‍ധനവ് സാധാരണക്കാരോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയാണെന്ന് പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു.


വില വര്‍ധനവ് പിന്‍വലിച്ചില്ലെങ്കില്‍ ഗ്രാമങ്ങള്‍തോറും പ്രതിഷേധ ചങ്ങല ഒരുക്കുമെന്ന് അമ്മമാര്‍ പറഞ്ഞു. പ്രതിഷേധ കൂട്ടായ്മ പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ഷഫീഖ് നസറുല്ല ഉദ്ഘാടനം ചെയ്തു. അമ്പുഞ്ഞി തലക്ലായി അധ്യക്ഷത വഹിച്ചു. പി അബ്ദുല്ല, ഹബീബുല്ലാഹ് തായത്തൊടി, ഹംസ കപ്പണ, രതീഷ് തലക്ലായി, സല്‍മ മുഹമ്മദ് കുഞ്ഞി, പി സലീം, പുഷ്പലത, എന്‍ ഷെരീഫ്, അബ്ദുല്ല കപ്പണ, യൂസുഫ് ദേളി, താഹിറ മുഹമ്മദലി, ഫെമീന അസീസ് എന്നിവര്‍ പ്രസംഗിച്ചു. എന്‍ എം റിയാസ് സ്വാഗതം പറഞ്ഞു.

പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി പ്രകടനം നടത്തി. അദീപ്, എന്‍ എം അബ്ദുല്‍ വാജിദ്, ഷാനവാസ് കപ്പണ, ആരിഫ് കപ്പണ, ഷംസുദ്ദീന്‍, അഹ് മദ് കാബില്‍, റയീദ് സല്‍മാന്‍, കാര്‍ത്യായനി, മുഹമ്മദ് അജ്മല്‍, ഫായിസ റിയാസ്, യശോദ, താഹിറ, ബീഫാത്വിമ, റുബീന, ദില്‍ന എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Cooking Cylinder, Women's, Protest, Meet, Inauguration.

Post a Comment