കാസര്‍കോട്: (my.kasargodvartha.com 09.10.2017) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാത്തതാണ് ഹോട്ടല്‍ വ്യവസായത്തൈ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. വിവിധ ആവശ്യങ്ങളും, ജി എസ് ടിയിലെ അപാകതകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഹോട്ടലുകള്‍ അടച്ചിട്ട് കാസര്‍കോട് കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ മാര്‍ച്ചും, ഉപവാസ സമരവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായങ്ങളുടെ മലിനീകരണ കാര്യങ്ങള്‍ നോക്കേണ്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹോട്ടലുകളെ ചെറുകിട വ്യവസായമാക്കി മാറ്റാത്തിടത്തോളം ഹോട്ടലുകളുടെ മലിനീകരണ കാര്യങ്ങളില്‍ ഇടപെടുന്നത് തെറ്റായ പ്രവണതയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തട്ടുകടകള്‍ക്കും ഹോട്ടലുകള്‍ക്കും ഇരട്ടനീതിയാണ് നടപ്പിലാക്കുന്നതെന്ന് കെ എച്ച് ആര്‍ എ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍ കുട്ടി ഹാജി കുറ്റപ്പെടുത്തി. വിദ്യാനഗര്‍ ഗവ. കോളജ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തില്‍ ഹോട്ടലുടമകളും തൊഴിലാളികളും അണിനിരന്നു.
ജില്ലാ പ്രസിഡന്റ് പി സി ബാവ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാരായണ പൂജാരി സ്വാഗതം പറഞ്ഞു. താജ് അബ്ദുല്ല, കെ എച്ച് അബ്ദുല്ല, കെ ശ്രീനിവാസ്, മുഹമ്മദ് ഗസാലി, കെ എസ് മല്യ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Hotel and Restaurant, Collectorate, March, NA Nellikunnu MLA.