പര്യടന്‍ പര്‍വ് സമാപനം പള്ളിക്കര ബീച്ചില്‍
(my.kasargodvartha.com 24/10/2017) ജില്ലാ ടൂറിസം കൗണ്‍സിലിന്റെയും ടൂറിസം വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ നടക്കുന്ന പര്യടന്‍ പര്‍വ് പരിപാടിയുടെ സമാപനം 25ന് പള്ളിക്കര ബീച്ച് പാര്‍ക്കില്‍ നടക്കും. യക്ഷഗാനം, പൂരക്കളി എന്നിവ അവതരിപ്പിക്കും. പര്യടന്‍ പര്‍വിനോടനുബന്ധിച്ച് നടത്തിയ ഉപന്യാസ മത്സരത്തിന്റെയും ചിത്രരചനാ മത്സരത്തിന്റേയും സമ്മാനദാനവും നടക്കും.
പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഇന്ദിര ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യും. നെഹ്‌റുയുവകേന്ദ്രയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തുന്നത്. രാവിലെ കോവളത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജിയിലേയും കോഴിക്കോട് സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിലേയും വിദ്യാര്‍ത്ഥികള്‍ ബേക്കലിലേയും പരിസരങ്ങളിലേയും ഓട്ടോ െ്രെഡവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നല്‍കും.
മത്സ്യക്കുഞ്ഞ് വിതരണം
ഫിഷറീസ് ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി ശുദ്ധജല മത്സ്യകൃഷി ചെയ്യുന്നതിന് അപേക്ഷ സമര്‍പ്പിച്ച മത്സ്യകര്‍ഷകര്‍ക്ക് 25ന് വലിയപറമ്പ, കോടോം ബേളൂര്‍ രാവിലെ 8 മണിക്കും, ചെമ്മനാട് രാവിലെ 8.30 നും, ചെങ്കള രാവിലെ 9 നും, മുളിയാര്‍ രാവിലെ 9.30 നും, കാസര്‍കോട് മുനിസിപ്പാലിറ്റി രാവിലെ 9.45 നും, മഞ്ചേശ്വരം രാവിലെ 10.30നും, വൊര്‍ക്കാടി രാവിലെ 11 മണിക്കും അതാത് പഞ്ചായത്ത് കേന്ദ്രങ്ങളിലും, പള്ളിക്കര, ഉദുമ ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ ഉദുമ പഞ്ചായത്തില്‍ രാവിലെ 8.30 നും, മൊഗ്രാല്‍ പുത്തൂര്‍ കര്‍ഷകര്‍ക്ക് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ 10.30 നും മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. കര്‍ഷകര്‍ മത്സ്യക്കുഞ്ഞുങ്ങളെ കൈപ്പറ്റണമെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ജൈവ വളത്തിന് അപേക്ഷിച്ചവര്‍ കൃഷിഭവനില്‍ ബന്ധപ്പെടണം
പതിമൂന്നാം പഞ്ചവത്സര പദ്ധതി 2017 18 തെങ്ങു കൃഷിക്ക് ജൈവ വളം, കവുങ്ങു കൃഷിക്ക് ജൈവവളം, കുമ്മായം, ജൈവ കീടനാശിനി എന്നീ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിച്ച കര്‍ഷകര്‍ 25 മുതല്‍ നവംബര്‍ നാലുവരെയുള്ള മുളിയാര്‍ കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
ഓരുജല ചെമ്മീന്‍കൃഷിക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഓരുജല ചെമ്മീന്‍കൃഷി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ കാഞ്ഞങ്ങാട് മീനാപ്പീസിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കും.
അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, നികുതി രശീത് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഈ മാസം 31 ന് മുമ്പായി ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍: 9747558835, 8078780727, 9495953323.
കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരം
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരണമായ കേരളകര്‍ഷകന്‍ സംഘടിപ്പിക്കുന്ന കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരത്തില്‍ കര്‍ഷകര്‍ക്കും പങ്കെടുക്കാം. 'കൃഷിവൈവിധ്യം, സമൃദ്ധി, സംസ്‌ക്കാരം' എന്നതാണ് ഈ വര്‍ഷത്തെ വിഷയം'. 12 ഃ 18 വലിപ്പമുളള കളര്‍ ഫിലിം പ്രിന്റുകളാണ് മത്സരത്തിനായി അയയ്‌ക്കേണ്ടത്. ഫോട്ടോയോടൊപ്പം നല്ല റെസല്യൂഷനുളള സോഫ്റ്റ് കോപ്പിയും ഉളളടക്കം ചെയ്യണം.
നേരത്തെ മത്സരത്തിനയച്ചിട്ടുളള ഫോട്ടോകള്‍ പരിഗണിക്കില്ല. ഒരാള്‍ക്ക് പരമാവധി മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം. കവറിനു പുറത്ത് സംസ്ഥാനതല കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരം 2017 എന്ന് എഴുതണം. മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നയാളിന് 25000 രൂപയും, രണ്ടു, മൂന്നു എന്നീ സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 15000 രൂപയും 10000 രൂപയും കൂടാതെ 10 പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 2500 രൂപ വീതവും നല്‍കും. ഫോട്ടോകള്‍ എഡിറ്റര്‍, കേരളകര്‍ഷകന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍ പി.ഒ. തിരുവനന്തപുരം3 എന്ന വിലാസത്തില്‍ ഈ മാസം 31നകം അയയ്ക്കണം. ഫോണ്‍: 04712314358, 0471 2318186.
അപ്രന്റീസ് ട്രെയിനി ഒഴിവ്
മാവുങ്കാല്‍ ജില്ലാ നിര്‍മിതി കേന്ദ്രത്തില്‍ അപ്രന്റീസ് ട്രെയിനിമാരെ തെരഞ്ഞെടുക്കുന്നതിനായി നവംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തും. ബി ടെക്(സിവില്‍), ഡിപ്ലോമ (സിവില്‍) യോഗ്യതയുളളവരായിരിക്കണം.
താല്‍പ്പര്യമുളള കാസര്‍കോട് ജില്ലക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 04672 202572.
പി എസ് സി ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു
കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മാത്തമാറ്റിക്‌സ് മലയാളം മീഡിയം) എന്‍ സി എ എസ് സി (കാറ്റഗറി നമ്പര്‍ 079/2014), സോഷ്യല്‍ സ്റ്റഡീസ് (കന്നഡ മീഡിയംഎന്‍ സി എഎല്‍ സിഎ1 (കാറ്റഗറി നമ്പര്‍ 324/2015) എന്നിവയുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭിക്കും.
കുടുംബശ്രീയില്‍ അക്കൗണ്ടന്റ് ഒഴിവ്
മൊഗ്രാല്‍പുത്തൂര്‍, പള്ളിക്കര ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സി ഡി എസ് ഓഫീസുകളില്‍ താല്‍ക്കാലിക അക്കൗണ്ടന്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി കോം ബിരുദമാണ് യോഗ്യത.
അപേക്ഷകര്‍ അതത് സി ഡി എസ് പ്രവര്‍ത്തന പരിധിക്കകത്ത് താമസിക്കുന്നവരും കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം. അക്കൗണ്ടിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള 20 നും 35 നും മധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം.
ടാലി കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 27 ന് ഉച്ചയ്ക്ക് 2.30 ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജില്ലാ കുടുംബശ്രീമിഷന്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 04994 256111.
അധ്യാപക ഒഴിവ്
മംഗല്‍പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലീഷ് സീനിയര്‍ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 26ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍.
ക്വട്ടേഷന്‍ ക്ഷണിച്ചു
മൊഗ്രാല്‍പുത്തൂര്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ബദ്രടുക്കയുടെ അനുബന്ധമായി പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സെന്ററിലേക്ക് കണ്‍സ്യൂമബിള്‍ ഐറ്റംസ് വാങ്ങുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു.
നവംബര്‍ 10 ന് വൈകുന്നേരം നാലു മണി വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 232969.
പഞ്ചായത്ത്തല പ്രീപ്രൈമറി ഉത്സവം 28 ന്
പുല്ലൂര്‍പെരിയ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുളള അംഗീകൃത സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രീമൈറി കുട്ടികളെ പങ്കെടുപ്പിച്ച് പ്രീപ്രൈമറി ഉത്സവം 28 ന് രാവിലെ ഒമ്പതിന് ചാലിങ്കാലിലെ ഗവ. എല്‍ പി സ്‌കൂള്‍ അങ്കണത്തില്‍ രണ്ട് വേദികളിലായി നടക്കും.
250 ലധികം കുരുന്നുകള്‍ പങ്കെടുക്കും. കുഞ്ഞുങ്ങളുടെ മികവ് കണ്ടെത്തി കലാസൂര്യന്‍, കലാചന്ദ്രിക പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. സമാപന സമ്മേളനം വൈകീട്ട് നാലു മണിക്ക് ജില്ലാ പഞ്ചായത്തംഗം ഡോ. വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്യും.
സമക്ഷം; അവലോകന യോഗം
സമക്ഷം 2017 ല്‍ നടന്ന താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട ജില്ലാതല വകുപ്പ് മേധാവികളുടെയും സബ് ഓഫീസ് ഉദ്യോഗസ്ഥരുടെയും അവലോകന യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 26ന് രാവിലെ 11ന് ചേരും. യോഗത്തില്‍ എല്ലാ ജില്ലാതല വകുപ്പ് മേധാവികളും സബ് ഓഫീസ് ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കലക്ടര്‍ പറഞ്ഞു.
സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരണയോഗം
ജില്ലയില്‍ നെഹ്‌റു യുവകേന്ദ്രം, പാന്‍ടെക് എന്നീ സംഘടനകള്‍ സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സഹായത്തോടെ നടത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും സ്വവര്‍ഗാനുരാഗികള്‍, ഫീമെയില്‍ സെക്ഷ്വല്‍ വര്‍ക്കേഴ്‌സ് എന്നിവരെയും കേന്ദ്രീകരിച്ചുള്ള സുരക്ഷാ പ്രൊജക്ടിനു വേണ്ടിയുള്ള ജില്ലാതല സ്റ്റിയറിംഗ് കമ്മിററി രൂപീകരണ യോഗം ഈ മാസം 30 ന് രാവിലെ 10 ന് ജില്ലാകലക്ടറുടെ ചേമ്പറില്‍ ചേരും.
മിനിമം വേതനം: ഉപസമിതി തെളിവെടുപ്പ് 4ന്
സംസ്ഥാനത്തെ റബര്‍ ഉല്പന്ന വ്യവസായ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കിനിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം നവംബര്‍ നാലിന് ഉച്ചയ്ക്ക് 12ന് കോഴിക്കോട് ഗാന്ധി റോഡിലെ ജില്ലാ വ്യവസായ കേന്ദ്രത്തിന് സമീപമുള്ള കെഎസ്എസ്‌ഐഎയുടെ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ നടത്തും. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നുള്ള ബന്ധപ്പെട്ട തൊഴിലാളി, തൊഴിലുടമാ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.
എംപവേര്‍ഡ് കമ്മിറ്റി യോഗം
ജില്ലാതല എംപവേര്‍ഡ് കമ്മിറ്റി യോഗം ഈ മാസം 28ന് വൈകിട്ട് നാലിന് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
കാര്‍ഷിക ലേഖനരചനാ മത്സരം 2017
കേരള കര്‍ഷകന്‍ മാസിക ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന കാര്‍ഷിക ലേഖനരചനാ മത്സരം നടത്തും.കൃഷിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലേഖനരചനയ്ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
താല്‍പര്യമുള്ളവര്‍ ഈ മാസം 31നകം അതാത് സ്‌ക്കൂളിന്റെ ഇ മെയില്‍ മുഖാന്തിരം തിരുവനന്തപുരം അസ്ഥാനമായി പ്രവര്‍ത്തിക്കു ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫീസില്‍ പേരും ക്ലാസും സ്‌ക്കൂള്‍ വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പടെ രജിസ്റ്റര്‍ ചെയ്യണം.
ഇ മെയില്‍ വിലാസം editorkkfib@gmail.com. മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുയാളിന് 5000 രൂപയും രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 3000 രൂപയും 2000 രൂപയും, പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 1000 രൂപ വീതവും ലഭിക്കും.: ഫോണ്‍: 0471 2314358.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Government, Notifications, Tourism, Application, Bio Fertilizer, Competition, Rubber Products, School