ജില്ലയില്‍ സമഗ്ര ടൂറിസം പദ്ധതിക്ക് രൂപം നല്‍കണം: മന്ത്രി ഇ ചന്ദ്രശേഖരന്‍
കാസര്‍കോട്: (my.kasargodvartha.com 21.10.2017) ജില്ലയിലെ തനതായ കലാസാംസ്‌കാരിക ചരിത്രപ്രധാന കേന്ദ്രങ്ങളേയും തീരദേശവും ഹില്‍ ടൂറിസവും പുഴകളും കടല്‍ത്തീരവും ബന്ധിപ്പിക്കുന്ന സമഗ്ര ടൂറിസം പദ്ധതിക്ക് രൂപം നല്‍കണമെന്ന് റവന്യുവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കാഞ്ഞങ്ങാട് പൊതുമരാമത്ത് റസ്റ്റ്ഹൗസില്‍ കാഞ്ഞങ്ങാട് നിയോജക മണ്ഡലം ടൂറിസം മോണിറ്ററിങ് കമ്മിറ്റി രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
റാണിപുരം ടൂറിസം കേന്ദ്രത്തെ സംസ്ഥാനത്തെ പ്രധാന ടുറിസം കേന്ദ്രങ്ങളിലൊന്നായി വികസിപ്പിക്കണം. കോട്ടഞ്ചേരി, മഞ്ഞം പൊതിക്കുന്ന്, നമ്പ്യാര്‍ക്കല്‍ ഡാംസൈറ്റ്, മഹാശിലയുഗ സ്മാരകങ്ങളുള്ള ഉമിച്ചിപൊയില്‍, കരിന്തളം കടലാടി പാറ, തേജസ്വിനി പുഴ എന്നിവ വിനോദ സഞ്ചാര മേഖലയാക്കണം. നമ്പ്യാര്‍ക്കല്‍ ഡാം സൈറ്റ്, കാഞ്ഞങ്ങാട് ടൗണ്‍സ്‌ക്വയര്‍, ഹൊസ്ദുര്‍ഗ് ബീച്ച്, പടന്നക്കാട് റിവര്‍സൈഡ്, അരയില്‍പുഴ, ഗുരു വനം, മടിക്കൈ എന്നിവിടങ്ങളിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ബിആര്‍ഡിസി യുടെ ആഭിമുഖ്യത്തില്‍ ടീ ബ്രേക്ക്, സ്‌മൈല്‍ ടൂറിസം പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ബിആര്‍ഡിസി മാനേജിങ് ഡയറക്ടര്‍ ടി.കെ മന്‍സൂര്‍ അറിയിച്ചു. നാടന്‍ വിഭവങ്ങള്‍പ്പെട്ട ചായക്കട, ശുചിമുറി, തെയ്യം സ്മരണിക എന്നിവ ടീ ബ്രേക്ക് കേന്ദ്രങ്ങളില്‍ ല്യമാക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രധാന പാതയോരങ്ങളിലെ 11 കേന്ദ്രങ്ങളില്‍ ഉടന്‍ തുടങ്ങും. ചെറുകിട ഇടത്തരം ടൂറിസം സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് സ്‌മൈല്‍.
യോഗത്തില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എ.വിധുബാല (കിനാനൂര്‍ കരിന്തളം), സി.പ്രഭാകരന്‍ (മടിക്കൈ), സി. കുഞ്ഞിക്കണ്ണന്‍ കോടോംബേളൂര്‍), എന്‍.രാധാമണി(ബളാല്‍), പി.ജി മോഹനന്‍ (പനത്തടി), പി.ദാമോദരന്‍(അജാനൂര്‍), പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ സംസാരിച്ചു, ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണന്‍ സ്വാഗതവും ഡിടിപിസി സെക്രട്ടറി ബിജു രാഘവന്‍ നന്ദിയും പറഞ്ഞു. ശശീന്ദ്രന്‍ മടിക്കൈ ,വി വി പ്രഭാകരന്‍, കെ.പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.
ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സന്ദേശവാഹകരാകണം: മന്ത്രി ഇ ചന്ദ്രശേഖരന്‍
നാടിന്റെ രക്ഷയ്ക്കായി ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ സന്ദേശവാഹകരാകണമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. വിദ്യാര്‍ഥികളിലൂടെ മാത്രമെ പൗരബോധമുള്ള തലമുറയെ സൃഷ്ടിക്കാന്‍ കഴിയുവെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി 'ലഹരിവിരുദ്ധ കാവല്‍ക്കൂട്ട'ത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടിതമായ മയക്കുമരുന്ന് മാഫിയ വിദ്യാര്‍ഥി സമൂഹത്തെ ലഹരിക്ക് അടിമകളാക്കുകയാണ്. സാമ്പത്തിക നേട്ടമാണ് ഇതിനുപിന്നിലെ പ്രകടമായ ലക്ഷ്യമെങ്കിലും സ്വബോധം നഷ്ടപ്പെട്ട തലമുറയിലൂടെ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണു ലഹരിമാഫിയയെ നിയന്ത്രിക്കുന്നവര്‍ ചെയ്യുന്നത്. കുട്ടികളെ തന്നെയാണു ലഹരിവസ്തുക്കള്‍ കൈമാറ്റം ചെയ്യുന്നതിനും ഉപയോഗിക്കുന്നത്. ഇതിനു മാറ്റം വരണമെങ്കില്‍ വിദ്യാര്‍ഥിസമൂഹംതന്നെ ലഹരിയെന്ന വിപത്തിനെതിരെ രംഗത്തുവരണമെന്നും മന്ത്രി പറഞ്ഞു.
പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നും കാസര്‍കോട് പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ ലഹരിവിരുദ്ധ ബോധവല്‍ക്കരണ റാലിയും മന്ത്രി ഫഌഗ് ഓഫ് ചെയ്തു. പോലീസ് സ്മൃതി ദിനത്തോട് അനുബന്ധിച്ച് റിസ്റ്റ്ബാന്റ് സ്റ്റുഡന്റ്‌സ് പോലീസ് അംഗം ലക്ഷ്മി മന്ത്രിയെ അണിയിച്ചു. തുടര്‍ന്ന് സ്റ്റുഡന്റ് പോലീസ് പ്രതിനിധി മുഹമ്മദ്, ഫ്രണ്ട്‌സ് ഓഫ് പോലീസ് പ്രതിനിധി സിദിഖ് ചക്കര, മാധ്യമ പ്രതിനിധി രാഹുല്‍ ആര്‍.പട്ടം എന്നിവരെ റിസ്റ്റ്ബാന്റ് മന്ത്രി അണിയിച്ചു.
ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡിവൈഎസ്പിമാരായ എം.വി സുകുമാരന്‍, പി.ജ്യോതികുമാര്‍, ഹരിശ്ചന്ദ്രനായിക്, സിഐ:സി.എ അബ്ദുള്‍ റഹിം,എസ്‌ഐ:പി.അജിത്കുമാര്‍, ജനമൈത്രി പോലീസ് എഎസ്‌ഐ:കെ.പി.വി രാജീവ് എന്നിവര്‍ പങ്കെടുത്തു. ബോധവല്‍ക്കരണ റാലിയില്‍ വിവിധ സ്‌കൂളുകളില്‍ നിന്നും നൂറുകണക്കിന് സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളും കാസര്‍കോട് ഗവ.കോളജ്, വിദ്യാനഗര്‍ ത്രിവേണി കോളജുകളിലെ എന്‍എസ്എസ് വിഭാഗം, റെഡ്‌ക്രോസ് വിഭാഗം, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, വിവിധ സംഘടനാ പ്രവര്‍ത്തകര്‍, പോലീസുകാര്‍ എന്നിവര്‍ പങ്കെടുത്തു.
റെയ്ഡ്‌കോ അഗ്രോ ബസാര്‍ ഉദ്ഘാടനം ചെയ്തു
റെയ്ഡ്‌കോ അഗ്രോ ബസാര്‍ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ നാനാവിധമായ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാനുള്ള റെയ്ഡ്‌കോയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ ഗംഗ രാധാകൃഷ്ണന്‍ ആദ്യവില്‍പന നിര്‍വഹിച്ചു. എ.വി.നാരായണന്‍ ഏറ്റുവാങ്ങി.
റെയ്ഡ്‌കോ ചെയര്‍മാന്‍ വല്‍സന്‍ പനോളി, മാനേജിംഗ് ഡയറക്ടര്‍ സി.പി.മനോജ് കുമാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍ വര്‍ഗീസ്, സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്റ്റര്‍ (ജനറല്‍) വി.ചന്ദ്രന്‍, നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍ ഉണ്ണിക്കൃഷ്ണന്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ പി.നാരായണന്‍, എ ദാമോദരന്‍, എം.കുഞ്ഞികൃഷ്ണന്‍, എം.പി ജാഫര്‍, എന്‍.മധു, റെയ്ഡ്‌കോ ഡയറക്ടര്‍ എ.ദാമോദരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പൊന്നാനി തൃശൂര്‍ കോള്‍ പാടങ്ങളില്‍ സ്ഥാപിച്ച വൈദ്യുതി മോട്ടോര്‍ മാറ്റി സോളാര്‍ പാനല്‍ ഉപയോഗിച്ച് മോട്ടോര്‍ സ്ഥാപിക്കാന്‍ കൃഷിമന്ത്രി അനുമതി നല്‍കിയതായി റെയ്ഡ്‌കോ ചെയര്‍മാന്‍ പറഞ്ഞു.
പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി സിറ്റിംഗ്
ജില്ലാതല പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ സിറ്റിംഗ് 23ന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ്ഹാളില്‍ നടക്കും.
ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച 25 ന്
മൊഗ്രാല്‍പുത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്‌ട്രോണിക്‌സ്), ട്രേഡ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗിലുളള ഡിപ്ലോമയോ ബി ടെക് ഡിഗ്രിയോ ആണ് വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്‌ട്രോണിക്‌സ്) തസ്തികയുടെ അടിസ്ഥാന യോഗ്യത. ഇലക്ട്രിക്കല്‍ ബ്രാഞ്ചിലുളള ഐടിഐ യോ ടി എച്ച് എസ് എല്‍ സി യോ ആണ് ട്രേഡ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍) തസ്തികയുടെ യോഗ്യത. താല്‍പ്പര്യമുളളവര്‍ ഈ മാസം 25 ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 232969, 9400006496.
യോഗം 23 ന്
ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തുന്നതിനായി ജില്ലയിലെ എല്ലാ വകുപ്പ് മേധാവികളുടെയും യോഗം 23ന് രാവിലെ 10 മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി അപേക്ഷ ക്ഷണിച്ചു
ജില്ലാ വ്യവസായ കേന്ദ്രം മുഖേന നടപ്പിലാക്കുന്ന പ്രധാന മന്ത്രിയുടെ തൊഴില്‍ദായക പദ്ധതി പ്രകാരം ഉല്‍പ്പാദന സേവന മേഖലകളില്‍ സ്വയം തൊഴില്‍ സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
ഈ മാസം 31 നകം താലൂക്ക് വ്യവസായ ഓഫീസുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ 18 വയസ്സിനു മുകളിലുളളവരും സംസ്ഥാനകേന്ദ്ര സര്‍ക്കാരുകളുടെ ധനസഹായം (സംരംഭങ്ങള്‍ക്ക്) കൈപ്പറ്റാത്തവരുമായിരിക്കണം. അപേക്ഷ സമര്‍പ്പണവും അനുബന്ധ വിവരങ്ങള്‍ക്കും ചുവടെ കാണിച്ചിരിക്കുന്ന ഓഫീസുകളുമായി ബന്ധപ്പെടുക. കാസര്‍കോട് ജില്ലാ വ്യവസായ കേന്ദ്രം, വിദ്യാനഗര്‍ 04994255749, 9961194467. കാസര്‍കോട് താലൂക്ക് വ്യവസായ ഓഫീസ്, വിദ്യാനഗര്‍ 9446365667.ഹോസ്ദുര്‍ഗ് താലൂക്ക് വ്യവസായ ഓഫീസ്, കാഞ്ഞങ്ങാട് 0467 2209490.
ടെലിവിഷന്‍ ജേണലിസം: കെല്‍ട്രോണ്‍ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിന്റെ 201718ലെ പുതിയ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി 27വയസ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്‌ളേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.
പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത കാണിക്കുന്ന രേഖകളുമായി കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ നേരിട്ട് എത്തിയും വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ ഈ മാസം 31 നകം ലഭിച്ചിരിക്കണം.
കോഴ്‌സ് നടത്തപെടുന്ന കേന്ദ്രത്തിന്റെ വിലാസം , കോഴിക്കോട് കേന്ദ്രം: ഹെഡ് ഓഫ് ദി സെന്റര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലിവിഷന്‍ ജേണലിസം, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്‌റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് 673002.കൂടിതല്‍ വിവരങ്ങള്‍ക്ക് : 9746798082, 8137969292.
മിഷന്‍ എ.ബി.സി.പദ്ധതി; 2134 നായ്ക്കളെ വന്ധ്യംകരിച്ചു
മിഷന്‍ എ.ബി.സി കാസര്‍കോട് പദ്ധതിയില്‍ സെപ്റ്റംബര്‍ 30 വരെ 2134 നായ്ക്കളെ വന്ധ്യംകരിച്ചു. സെപ്തംബര്‍ മാസംമാത്രം 254 നായ്ക്കളെയും വന്ധ്യംകരിച്ചു. ഇന്നേവരെ ചെയ്തതില്‍ ഏറ്റവും കൂടുതല്‍ നായ്ക്കളെ വന്ധ്യംകരിച്ചത് സെപ്തംബര്‍ മാസത്തിലാണെന്ന് കാസര്‍കോട് എ.ഡി.സി.പി ഓഫീസില്‍ നടന്ന മോണിറ്ററിംഗ് കമ്മറ്റി യോഗം വിലയിരുത്തി.
നാളിതുവരെ വന്ധ്യംകരിച്ച നായ്ക്കളുടെ വിവരം ചുവടെ ചേര്‍ക്കുന്നു. കാസര്‍കോട് മുനിസിപ്പാലിറ്റി 395, ബദിയടുക്ക 138, ചെമ്മനാട് 46, ചെങ്കള 78, കുമ്പള 214, മധൂര്‍ 138, മൊഗ്രാല്‍ പുത്തൂര്‍64, മംഗല്‍പാടി43, മുളിയാര്‍ 55, ഉദുമ 215, പളളിക്കര 155, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി452, പുല്ലൂര്‍പെരിയ 141. ആകെ 2134. ഏറ്റവും കൂടുതല്‍ നായ്ക്കളെ വന്ധ്യംകരിച്ചത് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലാണ്. പുത്തിഗെ മീഞ്ച പഞ്ചായത്തുകളില്‍ പദ്ധതി വ്യാപിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.വി.ശ്രീനിവാസന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.അബ്ദുസമദ്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.കെ.എം.കരുണാകര ആല്‍വ, എ.ഡി.സി.പി ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ ഡോ.പി.നാഗരാജ്, കാഞ്ഞങ്ങാട് വെറ്ററിനറി ഹോസ്പിറ്റലിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ജി.എം,സുനില്‍, ഡോ.ബി.കെ.പ്രൊമോദ്, ഡോ.സംഗീത, ഡോ.ആക്ടി ജോര്‍ജ്ജ്, ഡോ.ബാലചന്ദ്രറാവു, ബി.വി ഡോ.ശബരീഷ്.എന്നിവര്‍ സംസാരിച്ചു.
ഗ്രാമസഭകള്‍ മാറ്റിവച്ചു
കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തില്‍ 22 മുതല്‍ നടത്താനിരുന്ന ഗ്രാമസഭകള്‍ ലൈഫ് മിഷന്‍ പട്ടിക അന്തിമമാകാത്തതിനാല്‍ മാറ്റിവച്ചതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പശു, പന്നി വളര്‍ത്തല്‍ പരിശീലനം
കണ്ണൂര്‍ ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കു മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഈ മാസം 26, 27, 28 തീയതികളില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള പശുവളര്‍ത്തലിലും 30, 31 തീയതികളില്‍ പന്നി വളര്‍ത്തലിലും പരിശീലനം നല്‍കും. പരിശീലന കഌസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുവര്‍ക്ക് 23ന് രാവിലെ 10 മുതല്‍ പരിശീലന കേന്ദ്രത്തില്‍ പേര് റജിസ്റ്റര്‍ ചെയ്യാമെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു.
മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് മാത്രമേ കഌസില്‍ പ്രവേശനമുണ്ടായിരിക്കു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം: ഫോണ്‍ നമ്പര്‍: 04972 763473
കൃഷി ഓഫീസര്‍ തസ്തികയിലേക്കുള്ള പി. എസ്. സി. ഉത്തരവ് കൈപ്പറ്റണം
കൃഷി വകുപ്പില്‍ ഒഴിവുളള കൃഷി ഓഫീസര്‍ തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമന ശുപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ കൃഷി വകുപ്പിന്റെ www.karshikakeralam.gov.in, www.keralaagriculture.gov.in എന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച ക്രമനമ്പര്‍ ഒന്നു മുതല്‍ 105 വരെയുള്ളവര്‍ ഈ മാസം 25ന് രാവിലെ 10 മണിക്കും 106 മുതല്‍ 212 വരെയുളള ക്രമനമ്പറിലെ ഉദ്യോഗാര്‍ത്ഥികള്‍ 26ന് രാവിലെ 10 മണിക്കും നിയമന ഉത്തരവ് കൈപ്പറ്റുതിനായി ആവശ്യമായ രേഖകളുടെ അസ്സലുകളുമായി കൃഷി ഡയറക്ടറേറ്റില്‍ ഹാജരാകണമെന്ന് കൃഷിഡയറക്ടര്‍ അറിയിച്ചു.
ജില്ലാ പദ്ധതി തയ്യാറാക്കല്‍ യോഗം 24 ന്
ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനുള്ള കര്‍മ്മ പരിപാടിക്ക് രൂപം നല്‍കുന്നതിനും പൊതുനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതിനുമായി ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ എം.പി, എം.എല്‍.എ മാര്‍ പങ്കെടുത്തുള്ള ജില്ലാതല കൂടിയാലോചനാ യോഗം ഈ മാസം 24 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനായി രൂപീകരിച്ച 19 വിഷയ മേഖല ഉപസമിതികളുടെ ചെയര്‍മാന്‍മാരും വൈസ് ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരും മറ്റ് ബന്ധപ്പെട്ടവരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
വാഹനങ്ങള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു
ഹോസ്ദുര്‍ഗ് താലൂക്കില്‍ ആരംഭിക്കുന്ന റീസര്‍വെ രണ്ടാം ഘട്ടപ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഈ മാസം 24. ഫോണ്‍: 04994 255010.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക്ചെ യ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Drugs, Agro Bazar, Mission ABC Project, Vehicles, Project.