Join Whatsapp Group. Join now!

ഗ്യാലപ്പ് ജില്ലാതല സ്‌കൂള്‍ ക്വിസ് മത്സരം : സി എച്ച് എസ് എസ് ചട്ടഞ്ചാല്‍ ജേതാക്കള്‍

വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക്ക് മിഷന്റെ ഭാഗമായി മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് Kerala, News, Quiz competition, Gall up inter school quiz competition; CHSS champions.
കാസര്‍കോട്: (my.kasargodvartha.com 13.10.2017) വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക്ക് മിഷന്റെ ഭാഗമായി മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് (എം.എസ്.എം.) കാസര്‍കോട് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'ഗ്യാലപ്പ് ' ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ സി.എച്ച്.എസ്.എസ് ചട്ടഞ്ചാല്‍ ജേതാക്കളായി. എസ്.എ.പി.എച്.എസ്. അഗല്‍പാടി, സി.ജെ.എച്.എസ്.എസ്. ചെമ്മനാട് എന്നീ സ്‌കൂളുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി നവംബര്‍ 12ന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ വെച്ച് സംഘടിപ്പിക്കുന്ന ഹൈസെക്ക് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥി സമ്മേളനത്തിന്റെ ഭാഗമായാണ് ക്വിസ് സംഘടിപ്പിച്ചത്. മത്സരത്തില്‍ ജില്ലയുടെ വ്യത്യസ്ത സ്‌കൂളുകളില്‍ നിന്നായി 34 ടീമുകള്‍ പങ്കെടുത്തു. വളര്‍ന്നു വരുന്ന ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും സഹപാഠികള്‍ക്കിടയില്‍ സൗഹാര്‍ദവും സാഹോദര്യവും നിലനിര്‍ത്താന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നു തന്നെ ബോധപൂര്‍വ്വമായ പരിശ്രമങ്ങള്‍ ഉണ്ടാകണമെന്നും സംഗമം അഭിപ്രായപ്പെട്ടു.

Kerala, News, Quiz competition, Gall up inter school quiz competition; CHSS champions.


ചെറിയ കാരണങ്ങള്‍ മൂലം നിരാശയിലകപ്പെടുകയും ആശ്വാസമെന്ന നിലയില്‍ ലഹരി ഉപയോഗിച്ചു തുടങ്ങുകയും പിന്നീട് നിയന്ത്രണാതീതമാകുന്ന സാഹചര്യം ഉടലെടുക്കാതിരിക്കാനും സഹപാഠികള്‍ ഇത്തരം ചതിക്കുഴികളില്‍ അകപ്പെടുന്നത് കൃത്യ സമയത്തു തന്നെ റിപ്പോര്‍ട്ട് ചെയ്യുകയും പ്രതിവിധി തേടുകയും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തന്നെ ജാഗ്രത സമിതികള്‍ നിലവില്‍ വരേണ്ടതുണ്ടെന്നും സംഗമം കൂട്ടിചേര്‍ത്തു.

ഉദ്ഘാടന സെഷന്‍ എം എസ് എം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഫാരിസ് പാറപ്പള്ളി ഉദ്ഘാടനം ചെയ്തു. എം.എസ്.എം ജില്ലാ പ്രസിഡണ്ട് സഫ്‌വാന്‍ പാലോത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എസ്.എം ജില്ലാ സെക്രട്ടറി അനീസ് കൊമ്പനടുക്കം സന്ദേശം കൈമാറി. ജി.എച്.എസ്.എസ് പൈവളികെ അധ്യാപകന്‍ ഉസ്മാന്‍ ചെമ്മനാട് ക്വിസ് സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. എം.എസ്.എം ജില്ലാ ഭാരവാഹികളായ ഇര്‍ഷാദ് മിയാപ്പദവ്, ആയത്തുല്ലാഹ് കുഞ്ചത്തൂര്‍, അഫ്‌സല്‍ ചൂരി, ഷഹബാസ് തളങ്കര എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Quiz competition, Gall up inter school quiz competition; CHSS champions.

Post a Comment