Join Whatsapp Group. Join now!

ഹൈക്കോടതി വിധി വിദ്യാര്‍ത്ഥികളുടെ മൗലികാവകാശങ്ങളെ കുറിച്ച് മൗനം പാലിക്കുന്നു: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

കാമ്പസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം വിലക്കുന്ന ഹൈക്കോടതി വിധി വിദ്യാര്‍ത്ഥികളുടെ മൗലികാവകാശങ്ങളെ സംബന്ധിച്ച് മൗനം പാലിക്കുന്നതാണെന്ന് ഫ്രറ്റേണിറ്റി ദേശീയ Kerala, News, Welfare Party, Fraternity
കാസര്‍കോട്: (my.kasargodvartha.com 15.10.2017) കാമ്പസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം വിലക്കുന്ന ഹൈക്കോടതി വിധി വിദ്യാര്‍ത്ഥികളുടെ മൗലികാവകാശങ്ങളെ സംബന്ധിച്ച് മൗനം പാലിക്കുന്നതാണെന്ന് ഫ്രറ്റേണിറ്റി ദേശീയ വൈസ് പ്രസിഡന്റ് ജിനമിത്ര അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കാസര്‍കോട് ജില്ലാതല പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഭരണഘടന ഉറപ്പു നല്‍കുന്ന സംഘടിക്കാനും ഒത്തു ചേരാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യം വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. കോടതിവിധിയിലൂടെ ഇത്തരം മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് ജനാധിപത്യത്തെ തന്നെയാണ് ദുര്‍ബലപ്പെടുത്തുക. അരാഷ്ട്രീയ കാമ്പസുകളില്‍ തുടര്‍ന്നു വരുന്ന ചൂഷണങ്ങളും പീഡനങ്ങളും സമീപകാലത്തും സമൂഹത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. നിലവിലെ വിദ്യാഭ്യാസ വ്യവസ്ഥകളിലെ അനീതികളോടും വിവേചനങ്ങളോടും സ്ഥാപന അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളോടും നടപടികളോടും പ്രാഥമികമായി പ്രതികരിക്കേണ്ടത് ഇവിടുത്തെ വിദ്യാര്‍ത്ഥി സമൂഹം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളുടെ പ്രഖ്യാപനം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ നിര്‍വഹിച്ചു. നീതി നിഷേധിക്കപ്പെടുന്നവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ പ്രതിജ്ഞാബദ്ധമായ വിദ്യാര്‍ത്ഥി - യുവജന രാഷ്ട്രീയത്തിനുവേണ്ടി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.



വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ സി ആഇശ മുഖ്യപ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് നസ്‌റീന ഇല്ല്യാസ്, സംസ്ഥാന സെക്രട്ടറി നിസാര്‍ കെ എസ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സി എച്ച് മുത്തലിബ്, എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് കക്കണ്ടം തുടങ്ങിയവര്‍ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി അംഗം സുഭാഷ് പടന്ന സ്വാഗതവും, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പി കെ അബ്ദുല്ല നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Welfare Party, Fraternity.

Post a Comment