കാസര്‍കോട്: (my.kasargodvartha.com 08.10.2017) തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌റേററ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചാലഞ്ചിടിന്റെ റീജ്യണല്‍ സെന്റര്‍ കാസര്‍കോട് സ്ഥാപിക്കണമെന്ന് സ്‌നേഹം (Society for Nursing Education &Mentally Challenged) വാര്‍ഷിക ജനറല്‍ബോഡി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് ഇതൊരനുഗ്രഹമാകുമെന്ന് യോഗം വിലയിരുത്തി.
ദുരിതബാധിതര്‍ക്കായുള്ള പുനരധിവാസ ഗ്രാമം യാഥാര്‍ത്ഥ്യമാക്കാനുള്ള അടിയന്തിര നടപടികളെടുക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അമ്പലത്തറ സ്‌നേഹവീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ടി വി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ പീതാംബരന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. പ്രേമചന്ദ്രന്‍ ചോമ്പാല, അഷ്‌റഫ് എല്‍, കെ വി ജാനകി, കെ വി നാരായണന്‍, എം വി ശശീന്ദ്രന്‍, ശരണ്യ ശങ്കര്‍, കുഞ്ഞിക്കണ്ണന്‍ ഇരിയ, കെ ടി ബിന്ദുമോള്‍ എന്നിവര്‍ സംസാരിച്ചു. മുനീസ അമ്പലത്തറ സ്വാഗതവും എം സന്ധ്യ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി അഡ്വ. ടി വി രാജേന്ദ്രന്‍ (പ്രസിഡന്റ്), എന്‍ അമ്പാടി (വൈസ് പ്രസിഡന്റ്), അഡ്വ. കെ പീതാംബരന്‍ (സെക്രട്ടറി), എം സന്ധ്യ (ജോയിന്റ് സെക്രട്ടറി), അമ്പലത്തറ നാരായണന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Society for Nursing Education &Mentally Challenged, SIMC.