Join Whatsapp Group. Join now!

'ഓടുന്ന ബസില്‍നിന്നും തെറിച്ചുവീണ് മരണപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് സര്‍ക്കാരിന്റെ ഇടപെടല്‍ വേണം'

ഓടുന്ന ബസില്‍നിന്ന് വാതില്‍ തനിയെ തുറന്ന് റോഡിലേക്ക് തെറിച്ച് വീണ് ദാരുണമായി മരണപ്പെട്ട പട്ടികജാതി കുടുംബത്തിലെ പി ജി വിദ്യാര്‍ത്ഥിനി ഉഷാലതയുടെ കുടുംബത്തെ Demand for compensation to Usha Latha's family
ബദിയടുക്ക: (my.kasargodvartha.com 28.10.2017) ഓടുന്ന ബസില്‍നിന്ന് വാതില്‍ തനിയെ തുറന്ന് റോഡിലേക്ക് തെറിച്ച് വീണ് ദാരുണമായി മരണപ്പെട്ട പട്ടികജാതി കുടുംബത്തിലെ പി ജി വിദ്യാര്‍ത്ഥിനി ഉഷാലതയുടെ കുടുംബത്തെ ദുരിതത്തില്‍ നിന്നും കരകയറ്റാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പി കെ എസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് കൊട്ടര വാസുദേവന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച രാവിലെ ചേടിക്കാന കോളനിലെ വീട്ടിലെത്തി വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തെ ആശ്വസിപ്പിച്ചു.


അച്ഛന്‍ തുക്രന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അസുഖംമൂലം മരണപ്പെട്ടതോടെ അമ്മ മീനാക്ഷി ബീഡി വിറ്റാണ് നാലു മക്കളെ പഠിപ്പിച്ചത്. സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ടാണ് വിദ്യാര്‍ത്ഥിനി പഠിച്ച് മുന്നേറിയത്. സ്വന്തം ചിലവിനായി ഒഴിവു സമയങ്ങളില്‍ ബദിയടുക്ക ടൗണിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്ത് ഉയര്‍ന്ന ജോലിക്ക് വേണ്ടി ശ്രമിച്ചുവരുന്നതിനിടെയാണ് ഉഷാലതയെ മരണം തട്ടിയെടുത്തത്.

ഈ കുടുംബത്തിന്റെ കദന കഥകള്‍ വിവരിച്ച് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട മന്ത്രിക്കും നിവേദനം നല്‍കി. കുമ്പള ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുംബ സഹായ നിധി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പി കെ എസ് ജില്ലാ പ്രസിഡന്റ് പ്രതീപ്, ഏരിയ സെക്രട്ടറി പ്രതീപ്, ഏരിയ കമ്മിറ്റി അംഗം സി എച്ച് ശങ്കരന്‍, വാര്‍ഡ് മെമ്പര്‍ മുനീര്‍ ചെടേക്കാല്‍, ബാബു മുച്ചിരികവേ, സി പി എം ബദിയടുക്ക ലോക്കല്‍ കമ്മിറ്റി അംഗം നാരായണന്‍ പൊയ്യക്കണ്ടം, ഡി വൈ എഫ് ഐ മേഖല സെക്രട്ടറി പി രഞ്ജിത്ത് എന്നിവരും കൂടെ ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Demand for compensation to Usha Latha's family.

Post a Comment