മൊഗ്രാല്‍: (www.kasargodvartha.com 14.10.2017) മൊഗ്രാല്‍ കാടിയാംകുളം കുടിവെള്ള പദ്ധതിയും ബണ്ണാത്തംകടവ് എസ്ഇ - എസ്ടി കുടിവെള്ള പദ്ധതിയും ഉടന്‍ പൂര്‍ത്തീകരിച്ച് പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന് മൊഗ്രാല്‍ ബണ്ണാത്തംകടവ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ബണ്ണാത്തംകടവ്, റഹ്മത്ത് നഗര്‍ എന്നീ പ്രദേശങ്ങളില്‍ കുടിവെള്ളം രൂക്ഷമാണ്.
കുമ്പള ഗ്രാമപഞ്ചായത്ത് കാടിയാംകുളം കുടിവെള്ളം പദ്ധതി ആരംഭിച്ചിരുന്നു. ഇതിനായി റഹ്മത്ത് നഗറില്‍ വാട്ടര്‍ ടാങ്കും സ്ഥാപിച്ചു. ബണ്ണാത്തംകടവ് എസ്ഇ - എസ്ടി കുടിവെള്ള പദ്ധതിപ്രകാരം ജില്ലാ ഭരണകൂടവും കുമ്പള ഗ്രാമപഞ്ചായത്തും സംയുക്തമായി ഒരു കുടിവെള്ള ടാങ്കും നിര്‍മിച്ചിരുന്നു. എന്നാല്‍ ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലം ഇവ ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഈ ടാങ്കുകളും കാടിയാങ്കുളം ജലസ്രോതസ്സും ഉപയോഗശൂന്യമായ നിലയിലാണ്. യോഗം കുറ്റപ്പെടുത്തി.
ഈ ജലസ്രോതസ്സില്‍ നിന്നും കുമ്പള ഗ്രാമ പഞ്ചായത്തിലെ പേരാല്‍ വാര്‍ഡിലെ അംഗം തന്റെ വ്യവസായ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്നത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നുവെന്ന് ആരോപണമുണ്ട്. വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റഹ്മത്ത് നഗര്‍ മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
മൊഗ്രാല്‍ ബണ്ണാത്തംകടവ് സഖാവ് വി വാസു നഗറില്‍ വെച്ച് നടന്ന സമ്മേളനം സിപിഎം ജില്ലാ കമ്മിറ്റി അംഗം രഘുദേവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് അംഗം അബ്ബാസ് നടുപ്പളം അധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയവും അനുശോചനവും പ്രവര്‍ത്തന റിപ്പോര്‍ട്ടും ബ്രാഞ്ച് സെക്രട്ടറി ജംഷാദ് മൊഗ്രാല്‍ അവതരിപ്പിച്ചു.
സെക്രട്ടറിയായി മുഹമ്മദ് ജംഷാദ് മൊഗ്രാലിനെ തിരഞ്ഞെടുത്തു. ലോക്കല്‍ സമ്മേളന പ്രതിനിതിയായി അനില്‍ കുമാര്‍, മുഹമ്മദ് ജംഷാദ് അബ്ദുര്‍ റഹ് മാന്‍ എന്നിവരെയും പകരം പ്രതിനിതിയായി അബ്ബാസ് നടപ്പളത്തിനെയും തിരഞ്ഞെടുത്തു.
Keywords: News, Kerala, Kasargod, CPM, Politics, Branch conference, CPM Bannathamkadavu branch conference conducted