Join Whatsapp Group. Join now!

വര്‍ണോത്സവ് പരിപാടികള്‍ക്ക് പരിസമാപ്തി

സഅദിയ്യ ഹൈസ്‌കൂളില്‍ 10 ദിനങ്ങളിലായി നടന്ന വര്‍ണോത്സവ് പരിപാടികള്‍ക്ക് പ്രൗഡമായ പരിസമാപ്തി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പൂര്‍വ വിദ്യാര്‍ത്ഥകളും Kerala, News, Sa adiya School, Colors day marked.
ദേളി: (my.kasargodvartha.com 07/10/2017) സഅദിയ്യ ഹൈസ്‌കൂളില്‍ 10 ദിനങ്ങളിലായി നടന്ന വര്‍ണോത്സവ് പരിപാടികള്‍ക്ക് പ്രൗഡമായ പരിസമാപ്തി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പൂര്‍വ വിദ്യാര്‍ത്ഥകളും രക്ഷതാക്കളും വിദ്യാര്‍ത്ഥികളും സംബന്ധിച്ചു. പരിപാടി സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ ഗഫ്ഫാര്‍ സഅദി രണ്ടത്താണി ഉദ്ഘാടനം ചെയ്തു.


സയ്യിദ് ഹിബതുല്ല അഹ്സനി പ്രാര്‍ത്ഥന നടത്തി. ഹെഡ്മാസ്റ്റര്‍ ഉസ്മാന്‍ സഅദി റസാ അല്‍ റസ്വി പ്രമേയ പ്രഭാഷണം നടത്തി. വര്‍ണോത്സവ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ്, കലോത്സവം, ശാസ്ത്രോത്സവം എന്നീ മത്സര പരിപാടികളില്‍ വിജയികളായ ഗ്രൂപ്പുകള്‍ക്കുള്ള ട്രോഫി വിതരണം പി ടി എ പ്രസിഡന്റ് അഷ്റഫ് മേല്‍പറമ്പ് നിര്‍വഹിച്ചു.

ശേഷം വിജയികള്‍ക്കുള്ള സമ്മാന ദാനവും നടന്നു. സ്‌കൂള്‍ ഡയറിയുടെ പ്രകാശനം അബ്ദുല്‍ ഗഫാര്‍ സഅദി സ്‌കൂള്‍ ലീഡര്‍ സല്‍മാനുല്‍ ഫാരിസിന് നല്‍കി നിര്‍വഹിച്ചു. ഫാസില്‍ സഅദി വെള്ളേരി, അബ്ദുല്ല ബംബ്രാണ, മുഹമ്മദ് നെക്രാജെ, അബ്ദുല്‍ റഷീദ് സഅദി അറ്റാശ്ശേരി, ഉമര്‍ മൗലവി ആലക്കാട്, മിര്‍ഷാദ് കന്യാന, അബൂ ത്വാഹിര്‍ സഅദി റസാ അല്‍ റസ്വി വളാഞ്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു. ഹെഡ്മാസ്റ്റര്‍ ഉസ്മാന്‍ സഅദി സ്വാഗതവും നാഗേഷ് മാസ്റ്റര്‍ മല്ലം നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Sa adiya School, Colors day marked.

Post a Comment