Join Whatsapp Group. Join now!

കേരള മുസ്ലിം ജമാഅത്ത് ഒരു ദിന വേതന സമാഹരണം: നേതാക്കള്‍ പങ്കാളികളായി

കേരള മുസ്ലിം ജമാഅത്ത് ഫണ്ട് സമാഹരണ ദിനം ആചരിച്ചു. ദുരിതാശ്വാസം, വിദ്യാഭ്യാസം, ആരോഗ്യം, സംരക്ഷണം, പ്രബോധനം, പുനരധിവാസം, സാമൂഹ്യ ശാക്തീകരണം തുടങ്ങിയ Kerala, SYS, News, Kerala Muslim Jama ath, Fund Collection
കാസര്‍കോട്: (my.kasargodvartha.com) കേരള മുസ്ലിം ജമാഅത്ത് ഫണ്ട് സമാഹരണ ദിനം ആചരിച്ചു. ദുരിതാശ്വാസം, വിദ്യാഭ്യാസം, ആരോഗ്യം, സംരക്ഷണം, പ്രബോധനം, പുനരധിവാസം, സാമൂഹ്യ ശാക്തീകരണം തുടങ്ങിയ ബൃഹത്തായ കര്‍മമ്മ പദ്ധതികള്‍ മുന്നില്‍ കണ്ട് കൊണ്ടുള്ള ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ സമസ്ത കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം, എന്നീ സുന്നീ സംഘടനകളുടെ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.


ഫണ്ട് സമാഹരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഹമീദ് മൗലവി ആലംപാടിയെ ഏല്‍പ്പിച്ച് തളങ്കര മാലിക് ദീനാര്‍ മഹല്ല് പ്രസിഡന്റ് മുക്രി ഇബ്രാഹിം ഹാജി നിര്‍വഹിച്ചു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സോണ്‍ സെക്രട്ടറി ശംസുദ്ദീന്‍ ഹാജി പുതിയപുര, മന്‍സൂര്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.

വിവിധ സോണുകളില്‍ ഫണ്ട് സമാഹരണം നേതാക്കള്‍ ഏറ്റുവാങ്ങി. ഉദുമ സോണില്‍ സെക്രട്ടറി അബ്ദുല്‍ സലാം ചെമ്പരിക്കയെ ഏല്‍പ്പിച്ച് കൊണ്ട് ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഹകീം ഹാജി കളനാടും, തൃക്കരിപ്പൂരില്‍ സ്വാലിഹ് സഅദിയെ ഏല്‍പ്പിച്ച് എം ടി പി അബ്ദുര്‍ റഹ് മാന്‍ ഹാജിയും, കാഞ്ഞങ്ങാട് മുഹമ്മദ് റസ്‌വിയെ ഏല്‍പ്പിച്ച് ഖാജാ ഹംസയും, കുമ്പളയില്‍ പ്രസിഡന്റ് സി അബ്ദുല്ല മുസ്‌ലിയാരെ ഏല്‍പ്പിച്ച് വി പി അബ്ദുല്ല ഫൈസിയും, ബേടകത്ത് പ്രസിഡന്റ് അബ്ദുല്‍ കരീം സഅദിയെ ഏല്‍പ്പിച്ച് എ ബി നാസറും, ബദിയടുക്ക സോണ്‍ സീദിക്കുഞ്ഞി മുസ്‌ലിയാരെ ഏല്‍പ്പിച്ച് കൊണ്ട് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ആറ്റക്കോയ ബാഹസന്‍ തങ്ങള്‍ളും, ചെറുവത്തൂരില്‍ കെ വി അബ്ദുര്‍ റഹ് മാന്‍ ഹാജി കൈതക്കാടില്‍ നിന്നും ജില്ലാ സെക്രട്ടറി ഇ പി എം കുട്ടിയും സ്വീകരിച്ചു. ഉപ്പള സോണില്‍ സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് എം അലിക്കുഞ്ഞി മുസ്‌ലിയാരില്‍ നിന്നും സോണ്‍ സെക്രട്ടറി എം പി മുഹമ്മദ് സ്വീകരിച്ചു. കുമ്പള സോണില്‍ വി പി അബ്ദുല്ല ഫൈസിയില്‍ നിന്ന് സി അബ്ദുല്ല മുസ്ല്യാര്‍ ഉപ്പള സ്വീകരിച്ചു.

Keywords: Kerala, SYS, News, Kerala Muslim Jama ath, Fund Collection.

Post a Comment