Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 06-01-2020

പൗരത്വ ഭേദഗതി നിയമം,ദേശീയ പൗരത്വ പട്ടിക എന്നിവക്കെതിരെ രാജ്യമാകെ പ്രതിഷേധം നടക്കുമ്പോള്‍, കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചും Kerala, News, nattuvedhi nattuvarthamanam 06.01.2020
പൗരത്വ നിയമ ഭേദഗതി: സംയുക്ത ജമാഅത്ത് യോഗം വൈകിട്ട് 4 മണിക്ക് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍

കാഞ്ഞങ്ങാട്: പൗരത്വ ഭേദഗതി നിയമം,ദേശീയ പൗരത്വ പട്ടിക എന്നിവക്കെതിരെ രാജ്യമാകെ പ്രതിഷേധം നടക്കുമ്പോള്‍, കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചും പ്രക്ഷോഭ പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനെക്കുറിച്ച് കൂടിയാലോചിക്കാന്‍ സംയുക്ത ജമാഅത്ത് കമ്മിറ്റി. പൗരത്വ നിയമത്തിനെതിരെ നിലപാടെടുത്തിട്ടുള്ള എല്ലാ രാഷ്ട്രീയ സാമുദായിക സാമൂഹിക സംഘടനകളുടെയും യോഗം തിങ്കളാഴ്ച്ച വൈകിട്ട് 4 മണിക്ക് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


വാട്ടര്‍ കണക്ഷന്‍ മേള

കാസര്‍കോട്: വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ ഉപ്പള ശുദ്ധജല വിതരണ പദ്ധതിയില്‍ നിന്ന് പുതുതായി ഗാര്‍ഹിക, ഗാര്‍ഹികേതര കണക്ഷന്‍ നല്‍കുന്നതിനുള്ള കണക്ഷന്‍ മേള തിങ്കളാഴ്ച രാവിലെ 11ന് മംഗല്‍പാടി പഞ്ചായത്ത് മീറ്റിങ് ഹാളില്‍ നടക്കും. മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദീന്‍ ഉദ്ഘാടനം ചെയ്യും.


കോട്ടക്കണ്ണി പള്ളി തിരുനാള്‍ ആഘോഷം

കോട്ടക്കണ്ണി സെന്റ്‌ജോസഫ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 6.30നും വൈകിട്ട് 5.30നും വിശുദ്ധ കുര്‍ബാനയും നൊവേനയും.


കരാറുകാരുടെ കലക്ടറേറ്റ് മാര്‍ച്ച്

കാസര്‍കോട്: കുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഗവ. കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിങ് ഏകോപന സമിതി ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ 10.30ന് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ട്രഷറി നിയന്ത്രണം പിന്‍വലിക്കുക, സെക്യൂരിറ്റി കാലാവധി വര്‍ധിപ്പിച്ചത് പിന്‍വലിക്കുക, പൊതുമരാമത്തില്‍ ഒരു കോടി രൂപയില്‍ താഴെയുള്ള പ്രവൃത്തികള്‍ക്ക് ടാര്‍ വാങ്ങി നല്‍കുക, പൊതുമരാമത്ത് എല്‍എസ്ജിഡിയില്‍ ടാറിന് പര്‍ച്ചേഴ്‌സ് വില നല്‍കുക, ചെറുകിട- -ഇടത്തരം കരാറുകാരെ സംരക്ഷിക്കുക, കരാറുകാരുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കാപബ്ലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാകണമെന്ന നിബന്ധന ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.

മറുപുത്തരി ഉത്സവം

കാവില്‍ ഭണ്ഡാര വീട് തറവാട്ടില്‍ പുത്തരി മഹോത്സവവും, നാഗതമ്പിലം ശ്രീ പുതിയ ഭഗവതി ദൈവവും. തിങ്കളാഴ്ച രാത്രി 7 മണിക്ക് മറുപുത്തരി ഉത്സവം.



Post a Comment