Join Whatsapp Group. Join now!

കൈകൊട്ടിപ്പാടി മങ്കമാര്‍; എച്ച്എസ്എസ് ഒപ്പനയില്‍ ചെമ്മനാട് ജമാഅത്ത് സംസ്ഥാന തലത്തിലേക്ക്

ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങളു0ടെ ആദ്യദിനം രാത്രി ഏറെ വൈകി നടന്ന ഒപ്പനയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ചെമ്മനാട് ജമാഅത്ത് Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങളു0ടെ ആദ്യദിനം രാത്രി ഏറെ വൈകി നടന്ന ഒപ്പനയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ചെമ്മനാട് ജമാഅത്ത് എച്ച്എസ്എസിന് ഒന്നാം സ്ഥാനം. ഫാത്വിമത്ത് റഹീന അബ്ദുര്‍ റഹ് മാന്‍, ഫാത്വിമത്ത് ഷംല, റബീബ, മുബശ്ശിറ, മുര്‍ഷിദ, തന്‍വീറ, ഷഹ് ല, ഷസാന, മന്‍ഷീന, ഷമ്മ കുരിക്കള്‍ എന്നിവരടങ്ങിയ ടീമാണ് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്. 2017ലും ചെമ്മനാട് ജമാഅത്തിലെ ടീം സംസ്ഥാനതലത്തില്‍ മത്സരിച്ചിരുന്നു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ചെമ്മനാട് ജമാഅത്ത് രണ്ടാം സ്ഥാനം നേടി. കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്്എസ്എസിനാണ് ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനം. നാസര്‍ പറശ്ശിനിക്കടവിന്റെ ശിക്ഷണത്തിലാണ് മൂന്ന് ടീമുകളും പരിശീലനം നേടിയത്. 2017ലും സംസ്ഥാനതലത്തില്‍ മത്സരിച്ചിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment