Join Whatsapp Group. Join now!

ചന്ദ്രഗിരി ലയണ്‍സ് ക്ലബ് റെസ്‌ക്യൂ ടീം വീണ്ടും ദുരിത ഭൂമിയിലേക്ക്; ഐവ സില്‍ക്‌സ് 5 ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ നല്‍കി

പ്രളയം ദുരിതം വിതച്ച പ്രദേശങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ചന്ദ്രഗിരി റെസ്‌ക്യൂ ടീം. ഏറ്റവും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ച Kerala, News, Chandragiri Lions Club Rescue team's help for flood victims
കാസര്‍കോട്: (my.kasargodvartha.com 15.08.2019) പ്രളയം ദുരിതം വിതച്ച പ്രദേശങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ചന്ദ്രഗിരി റെസ്‌ക്യൂ ടീം. ഏറ്റവും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ച വയനാട്, കുടക് മേഖലകളില്‍ ദുരിതാശ്വാസമെന്ന നിലയില്‍ ഭക്ഷണവും, പുതു വസ്ത്രങ്ങളും നല്‍കും. കര്‍ണാടകയിലെ കുടക് മേഖലകളില്‍ നേരിട്ട് ചെന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഏകദേശം പത്ത് ലക്ഷത്തോളം രൂപയുടെ അത്യാവശ്യ സാധനങ്ങളടങ്ങിയ ഭക്ഷണക്കിറ്റുകളും വസ്ത്രങ്ങളുമാണ് ഈ മേഖലകളില്‍ വിതരണം ചെയ്യുന്നത്.

റെസ്‌ക്യൂം ടീം യാത്രയുടെ ഫ്ളാഗ് ഓഫ് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഡി ശില്‍പ നിര്‍വ്വഹിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ ഐവ സില്‍ക് സംഭാവന ചെയ്ത അഞ്ച് ലക്ഷത്തോളം രൂപയുടെ വസ്ത്രങ്ങള്‍ ഐവ സില്‍ക്സ് ചെയര്‍മാന്‍ പി എം സുലൈമാന്‍ ഹാജി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് സി എല്‍ റഷീദിന് കൈമാറി. ഐ പി പി അബ്ദുല്‍ ജലീല്‍, നാസിര്‍ ടി കെ, ഫാറൂഖ് കാസ്മി, എം എം നൗഷാദ്, ഷാഫി എ നെല്ലിക്കുന്ന്, അഷ്‌റഫ് ഐവ, പി ബി അബ്ദുല്‍ സലാം, സി യു മുഹമ്മദ് ചേരൂര്‍, എം ടി സുബൈര്‍, ടി ഡി നൗഫല്‍, അഷ്റഫ് ഹാജി, മജീദ് ബെണ്ടിച്ചാല്‍, സുനൈഫ് എം എ എച്ച്, സാജു തെരുവത്ത്, ഷിഹാബ് തോരവളപ്പില്‍ എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ തെക്കില്‍ സ്വാഗതവും മഹ് മൂദ് ഇബ്രാഹിം എരിയാല്‍ നന്ദിയും പറഞ്ഞു.

കഴിഞ്ഞ പ്രളയകാലത്ത് ആലുവ, എടത്വ മേഖലകളിലും, വയനാട്, കുടക് പ്രദേശങ്ങളിലുമായി 15 ലക്ഷത്തോലം രൂപയുടെ റിലീഫ് പ്രവര്‍ത്തനം ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Chandragiri Lions Club Rescue team's help for flood victims
  < !- START disable copy paste -->

Post a Comment