Join Whatsapp Group. Join now!

മുഹിമ്മാത്ത് അഹ്ദല്‍ ഉറൂസിന് 12ന് പതാക ഉയരും; 15ന് സനദ് ദാനത്തോടെ സമാപിക്കും

പ്രമുഖ ആത്മീയ പണ്ഡിതന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പതിമൂന്നാമത് ഉറൂസ് മുബാറക്കിന് ഈമാസം 12ന് വെള്ളിയാഴ്ച കൊടി ഉയരുമെന്ന് Kerala, News, Muhimmath Ahdel Uroos will be started on 12th
കാസര്‍കോട്: (my.kasargodvartha.com 11.04.2019) പ്രമുഖ ആത്മീയ പണ്ഡിതന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പതിമൂന്നാമത് ഉറൂസ് മുബാറക്കിന് ഈമാസം 12ന് വെള്ളിയാഴ്ച കൊടി ഉയരുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 15ന് തിങ്കളാഴ്ച വൈകിട്ട് സനദ് ദാന മഹാസമ്മേളനേേത്താടെ ഉറൂസ് സമാപിക്കും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തും. സിയാറത്ത്, മതപ്രഭാഷണ പരമ്പര, മഹ്‌ളറത്തുല്‍ ബദ് രിയ്യ, മജ്‌ലിസുറാത്തീബ്, മൗലീദ് പാരായണം, ഖത് മുല്‍ ഖുര്‍ആന്‍, ഇശല്‍ വിരുന്ന് തുടങ്ങിയ പരിപാടികള്‍ നാലു ദിവസങ്ങളിലായി നടക്കും.

12ന് രാവിലെ ഒമ്പതിനാണ് ഉറൂസിന് പതാക ഉയരുക. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ നേതൃത്വം നല്‍കും. ജുമുഅക്കുശേഷം അഹ്ദല്‍ മഖാം സിയാറത്തിന് മുട്ടം കുഞ്ഞിക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. ഖത്മുല്‍ ഖുര്‍ആന്‍ സദസിന്റെ ഉദ്ഘാടനം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ നിര്‍വഹിക്കും. 4.30ന് അനുസ്മരണ സമ്മേളനം സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ്. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ തളീഅം ഉദ്ഘാടനം ചെയ്യും. മൂസ സഖാഫി കളത്തൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. രാത്രി ഏഴിന് മതപ്രഭാഷണ പരമ്പര സയ്യിദ് അത്വാവുള്ള തങ്ങള്‍ ഉദ്യാവരം ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി പ്രസംഗിക്കും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കും.

13ന് ശനി വൈകുന്നേരം മൂന്നുമണിക്ക് മജ്‌ലിസുറാത്തീബ് സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി ഫാറൂഖിന്റെ പ്രാര്‍ത്ഥനയോടെ തുടങ്ങും. അബ്ദുര്‍ റഹ് മാന്‍ അഹ്‌സനി, അബ്ബാസ് സഖാഫി നേതൃത്വം നല്‍കും. സമാപനത്തിന് സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂര്‍ നേതൃത്വം നല്‍കും.രാത്രി ഏഴു മണിക്ക് മതപ്രഭാഷണം സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ അല്‍ബുഖാരി മള്ഹര്‍ ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം സഖാഫി താത്തൂര്‍ പ്രഭാഷണം നടത്തും. സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം പ്രാര്‍ഥന നടത്തും.

14ന് വൈകുന്നേരം നാലുമണിക്ക് ഇശല്‍ വിരുന്ന് സയ്യിദ് ഹബീബ് അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ജാഫര്‍ സ്വാദിഖ് ആവളം ഉദ്ഘാടനം ചെയ്യും. സയ്യിദ് ത്വാഹാ തങ്ങള്‍ പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. രാത്രി ഏഴു മണിക്ക് നൗഫല്‍ സഖാഫി കളസ പ്രഭാഷണം നടത്തും. ഹാജി അമീറലി ചൂരിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി ഉദ്ഘാടനം ചെയ്യും. ഹാഫിള് ഫക്രുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ സമാപന പ്രാര്‍ത്ഥന നടത്തും.

15ന് രാവിലെ ഒമ്പതിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്ത് സ്ഥാനവസ്ത്ര വിതരണം നിര്‍വഹിക്കും. 9.30ന് ദഅ്‌വ മീറ്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ എസ്.എസ്.എഫ്. ദേശീയ പ്രസിഡന്റ് ഷൗക്കത്ത് നഈമി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ഒരു മണിക്ക് ഖത്മുല്‍ ഖുര്‍ആന്‍ ദുആ മജ്‌ലിസിന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ എണ്‍മൂര്‍, സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നല്‍കും. ഉച്ചക്ക് രണ്ടുമണിക്ക് സവാനിഹേ അഹ്ദലിന് സയ്യിദ് ഇബ്‌റാഹിം ഹാദി തങ്ങള്‍ ചൂരി നേതൃത്വം നല്‍കും. കെ.പി. ഹുസൈന്‍ സഅദി ഉത്‌ബോധനം നടത്തും. സയ്യിദ് മുഹമ്മദ് തങ്ങള്‍ മദനി മൊഗ്രാല്‍ പ്രാര്‍ഥന നടത്തും.

15ന് തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിക്ക് സനദ്് ദാന സമാപന ദുആ സമ്മേളനം തുടങ്ങും. ബി.എസ്. അബ്്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതം പറയും. സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടിയുടെ പ്രാര്‍ഥനയോടെ സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ. സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. താജുശ്ശരീഅ എം. അലിക്കുഞ്ഞി മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ സനദ്് ദാനം നിര്‍വഹിക്കും. കൂറ്റമ്പാറ അബ്ദുര്‍ റഹ് മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും. കര്‍ണാടക മന്ത്രി യു ടി ഖാദര്‍ മുഖ്യാതിഥിയായിരിക്കും. ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍, അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, ബെള്ളിപ്പാടി അബ്ദുല്ലല്ല മുസ്ലിയാര്‍, സി.ടി.എം. തങ്ങള്‍ മന്‍ശര്‍, സി.കെ. റാശിദ് ബുഖാരി, അബ്ദുര്‍റശീദ് സൈനി കാമില്‍ സഖാഫി കക്കിഞ്ച പ്രസംഗിക്കും. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

വാര്‍ത്താ സമ്മേളനത്തില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹാജി അമീറലി ചൂരി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.

WATCH VIDEO



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Muhimmath Ahdel Uroos will be started on 12th
 

Post a Comment