Join Whatsapp Group. Join now!

കള്ളവോട്ട്: വെബ് കാസ്റ്റിംഗ് സെന്റര്‍ നിശ്ചലമാക്കിയത് അന്വേഷിക്കണമെന്ന് എ. അബ്ദുര്‍ റഹ് മാന്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയമിച്ചതില്‍ തികഞ്ഞ പക്ഷപാതിത്വം കാട്ടിയതായും പരാതി, തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ജില്ലാ ഭരണകൂടം സി പി എമ്മിന് വേണ്ടി പ്രവര്‍ത്തിച്ചതായും ആരോപണം

പ്രശ്‌നബാധിത ബൂത്തുകളില്‍ കള്ളവോട്ടും ആക്രമങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനും കലക്ടറേറ്റില്‍ പ്രത്യേകം സജ്ജമാക്കിയ വെബ് Kerala, News, A Abdul Rahman demands investigation on Web casting issues

കാസര്‍കോട്: (my.kasargodvartha.com 30.04.2019) പ്രശ്‌നബാധിത ബൂത്തുകളില്‍ കള്ളവോട്ടും ആക്രമങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനും കലക്ടറേറ്റില്‍ പ്രത്യേകം സജ്ജമാക്കിയ വെബ് കാസ്റ്റിംഗ് സെന്റര്‍ തെരഞ്ഞെടുപ്പ് ദിവസം ഉച്ചക്ക് ശേഷം മണിക്കൂറുകളോളം നിശ്ചലമാക്കിയിട്ട സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ജില്ലാ ഭരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ക്ക് 43 പ്രശ്‌നബാധിത ബൂത്തുകളിലെ സംഭവ വികാസങ്ങള്‍ തല്‍സമയം നീരിക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു ലക്ഷങ്ങള്‍ ചിലവഴിച്ച് ശീതികരിച്ച വെബ് കാസ്റ്റിംഗ് സെന്റര്‍ കലക്ടറേറ്റില്‍ സജ്ജമാക്കിയത്. പ്രശ്‌ന ബാധിത ബൂത്തുകളില്‍ സ്ഥാപിച്ച വെബ് ക്യാമറകളുടെ നിയന്ത്രണം കലക്ടറേറ്റിലെ വെബ് കാസ്റ്റ് സെന്ററിനായിരുന്നു. ഇതിന്റെ ചുമതല എന്‍.ഐ.സിയിലേയും അക്ഷയ കേന്ദ്രങ്ങളിലെയും സി.പി.എം. അനുഭാവികളായ ജീവനക്കാര്‍ക്കായിരുന്നു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയമിച്ചതില്‍ തികഞ്ഞ പക്ഷപാതിത്വം കാട്ടിയതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഉയര്‍ന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥരെ പോളിംഗ് ഓഫീസര്‍മാരായും, കീഴ് ഉദ്യോഗസ്ഥരെ പ്രിസൈഡിംഗ് ഓഫീസര്‍മാരായും നിയമിച്ചത് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ്. കന്നഡ, മലയാളം അന്തിമ വോട്ടര്‍ പട്ടിക യഥാസമയം വിതരണം ചെയ്യാതെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്. ഏപ്രില്‍ നാലാം തീയ്യതി പ്രിന്റ് ചെയ്ത വോട്ടര്‍ പട്ടിക വിതരണം ചെയ്തത് ഏപ്രില്‍ 15 നായിരുന്നു.
ഇതെല്ലാം കാസര്‍കോട് പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എമ്മിന് വേണ്ടി ജില്ലാ ഭരണകൂടം നടത്തിയ ഗൂഡ ശ്രമമാണെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, A Abdul Rahman demands investigation on Web casting issues
  < !- START disable copy paste -->

Post a Comment