Join Whatsapp Group. Join now!

മുളിയാര്‍ കൂട്ടായ്മ 'കാസ്രോട്ടാറെ ബോള് കളിക്ക്' സംഘാടകസമിതിയായി

കഴിഞ്ഞ നാലുവര്‍ഷങ്ങളായി യു എ ഇയിലും, കാസര്‍കോട് ജില്ലയിലും, കലാ-കായിക-സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളിലും, ആതുരസേവനരംഗത്തും, ചികിത്സാസഹായരംഗത്തും News, Gulf, Sports, Muliyar Koottayma 'Kasrottar Ball Kali' Organizing Committee formed
ദുബൈ: (my.kasargodvartha.com 22.03.2019) കഴിഞ്ഞ നാലുവര്‍ഷങ്ങളായി യു എ ഇയിലും, കാസര്‍കോട് ജില്ലയിലും, കലാ-കായിക-സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളിലും, ആതുരസേവനരംഗത്തും, ചികിത്സാസഹായരംഗത്തും ഒരുപാട് ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന മുളിയാര്‍ പഞ്ചായത്തിലെ യു എ ഇ പ്രവാസികളുടെ കൂട്ടായ്മയായ മുളിയാര്‍ കൂട്ടായ്മ 'കാസ്രോട്ടാറെ ബോള് കളി' എന്ന പേരില്‍ 2019 ഏപ്രില്‍ 26ന് അജ്മാനില്‍ യൂത്ത് സെന്ററില്‍ വച്ച് സംഘടിപ്പിക്കുന്ന ഏകദിന വോളിബോള്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു.

ഷാര്‍ജ റോളയിലെ റഫീഖ് റെസ്റ്റോറന്റ് ഹാളില്‍ സംഘാടകസമിതി ചെയര്‍മാന്‍ മുരളീധരന്‍ നമ്പ്യാര്‍ നാരന്തട്ടയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം മുഖ്യരക്ഷാധികാരിയും ആശ്രയ ചെയര്‍മാനുമായ വി നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. 'കാസ്രോട്ടാറെ ബോള് കളി'യുടെ ബ്രോഷര്‍ പ്രകാശനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയംഗം മാധവന്‍ പാടി, പൗര പ്രമുഖന്‍ ഫല്‍ഗുനന്‍ കമ്പിക്കാനത്തിനു നല്‍കി നിര്‍വ്വഹിച്ചു.

രഞ്ജിത്ത് കോടോത്ത്, മാധവന്‍ അണിഞ്ഞ, ഗോപി അരമങ്ങാനം, ചന്ദ്രന്‍ കൈലാസം, രാധാകൃഷ്ണന്‍ ചാത്തങ്കൈ, വിനോദ് മേലത്ത്, ഉദയന്‍ കോട്ടൂര്‍, പവിത്രന്‍ നിട്ടൂര്‍, സുകുമാരന്‍ പൊളിയപ്പുറം, മൊയ്തീന്‍ കുഞ്ഞി, ഗോപി മുളിയാര്‍, ഗോപി പതിക്കാല്‍, ദിവാകരന്‍ വേങ്ങയില്‍, അശോകന്‍ ഇടയില്യം, അശോകന്‍ പനയാല്‍, ശിവകുമാര്‍ മുല്ലച്ചേരി, ജയചന്ദ്രന്‍ പെരിയ, രാജേഷ് പാണ്ടിക്കണ്ടം, ജതിന്‍ ഉദുമ എന്നിവര്‍ പരിപാടിയുടെ വന്‍വിജയത്തിനായി ആശംസകള്‍ അറിയിച്ച് സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ സുകുമാരന്‍ കുണിയേരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബാലചന്ദ്രന്‍ കോട്ടൂര്‍ നന്ദി പറഞ്ഞു.

ഭാരവാഹികളായി വി നാരായണന്‍ നായര്‍ (മുഖ്യരക്ഷാധികാരി), ഫല്‍ഗുനന്‍ കമ്പിക്കാനം, ഗോപി അരമങ്ങാനം, വേണു പാലക്കല്‍, മാധവന്‍ അണിഞ്ഞ, ചന്ദ്രന്‍ കൈലാസം (രക്ഷാധികാരികള്‍), മുരളീധരന്‍ നമ്പ്യാര്‍ നാരന്തട്ട (ചെയര്‍മാന്‍), ഗോപി മുളിയാര്‍, മണികണ്ഠന്‍ കാനത്തൂര്‍, രാഘവന്‍ മുണ്ടകൈ (വൈസ് ചെയര്‍മാന്‍മാര്‍), സുകുമാരന്‍ കുണിയേരി (ജനറല്‍ കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Gulf, Sports, Muliyar Koottayma 'Kasrottar Ball Kali' Organizing Committee formed
  < !- START disable copy paste -->

Post a Comment