Join Whatsapp Group. Join now!

ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി 2 ബൈത്തുറഹ് മകള്‍ കൂടി പൂര്‍ത്തിയാക്കി

ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി രണ്ട് ബൈത്തുറഹ് മകള്‍ കൂടി പൂര്‍ത്തിയാക്കി. മര്‍ഹും പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ മുസ്ലിം Kerala, News, 2 Baithurahmas will be handed over on 6th, Kasargod, Muslim League, KMCC, Dubai
ദുബൈ: (my.kasargodvartha.com 01.09.2018) ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി രണ്ട് ബൈത്തുറഹ് മകള്‍ കൂടി പൂര്‍ത്തിയാക്കി. മര്‍ഹും പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി മുഖേനയാണ് വീടുകള്‍ നിര്‍മിച്ചുനല്‍കുന്നത്. പൂര്‍ത്തിയാക്കിയ എട്ടാമത്തെയും ഒമ്പതാമത്തെയും ബൈത്തുറഹ് മകള്‍ സെപ്റ്റംബര്‍ ആറിന് കൈമാറും.

ബെള്ളൂര്‍ പഞ്ചായത്തിലെ പള്ളപ്പാടിയില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി വ്യാഴാഴ്ച രാവിലെ 11 മണിക്ക് സംഘടിപ്പിക്കുന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ വെച്ച് പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് മണ്ഡലം കമ്മിറ്റിയുടെ എട്ടാമത്തെ ബൈത്തുറഹ് മ അവകാശികള്‍ക്ക് കൈമാറുന്നത്. ബദിയടുക്ക പഞ്ചായത്തിലെ പട്ടികജാതിയില്‍ പെട്ട ഉമേശിനായി പണി പൂര്‍ത്തിയായ ബൈത്തുറഹ് മയുടെ താക്കോല്‍ ദാനവും റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. ചെര്‍ളടുക്കയില്‍ രാവിലെ 10 മണിക്കാണ് താക്കോല്‍ ദാന ചടങ്ങ്. മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച ഒമ്പതാമത്തെ ബൈത്തു റഹ് മയാണിത്.

ഇതോടെ ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഇതുവരെ പ്രഖ്യാപിച്ച മുഴുവന്‍ പദ്ധതികളും പൂര്‍ത്തീകരിച്ചതായി മണ്ഡലം പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു.

മണ്ഡലം പരിധിയിലെ ഏഴു പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി എട്ടു ബൈത്തുറഹ് മകളാണ് പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ആദ്യം പ്രഖ്യാപിച്ചത്. മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ഉളിയത്തടുക്കയില്‍ വെച്ച് നടത്തിയ ഫാസിസത്തിനെതിരെ മതേതര പ്രതിരോധത്തിന്റെ ജില്ലാതല ക്യാമ്പയിന്‍ ഉദ്ഘാടന വേദിയില്‍ വെച്ച് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് ഒമ്പതാമത്തെ ബൈത്തുറഹ് മ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.

മണ്ഡലം, പഞ്ചായത് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി മുഖേന ഏഴു ബൈത്തു റഹ് മകള്‍ അവകാശികള്‍ക്ക് കൈമാറി. എട്ടാമത്തെ ബൈത്തുറഹ് മ ബെള്ളൂര്‍ പഞ്ചായത്ത് നിര്‍മാണം പുരോഗമിക്കുകയാണ്. ജാതി - മത രാഷ്ട്രീയത്തിന് അതീതമായി സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ, ആരോഗ്യ, കാരുണ്യ മേഖലകളില്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ നാട്ടിലും പ്രവാസലോകത്തും നടത്താന്‍ ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്.

പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, ഭാരവാഹികളായ സലീം ചേരങ്കൈ, ഇ ബി അഹമ്മദ്, അസീസ് കമാലിയ, കരീം മൊഗര്‍, ഐ പി എം പൈക്ക, സിദ്ദീഖ് ചൗക്കി, സത്താര്‍ ആലംപാടി, റഹ് മാന്‍ പടിഞ്ഞാര്‍, മുനീഫ് ദിയടുക്ക, റഹീം നെക്കര എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കുന്ന പരിപാടിയില്‍ നാട്ടിലുള്ള മുഴുവന്‍ കെ എം സി സി പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ട്രഷറര്‍ മാഹിന്‍ കേളോട്ട് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.



Keywords: Kerala, News, 2 Baithurahmas will be handed over on 6th, Kasargod, Muslim League, KMCC, Dubai

Post a Comment