Join Whatsapp Group. Join now!

സിപിഎം എട്ട് പുഴകള്‍ ശുചീകരിക്കും

സിപിഎമ്മിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എട്ട് പുഴകള്‍ ശുചീകരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടൊപ്പം പൊതുസ്ഥലങ്ങളും ശുചീകരിക്കും. Kerala, News, CPM will clean 8 rivers
കാസര്‍കോട്: (my.kasargodvartha.com 23.05.2018) സിപിഎമ്മിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എട്ട് പുഴകള്‍ ശുചീകരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടൊപ്പം പൊതുസ്ഥലങ്ങളും ശുചീകരിക്കും. സംസ്ഥാന വ്യാപകമായി നടക്കുന്ന ഹരിതകേരളം ക്യാമ്പയിന്റെ ഭാഗമായി 27 മുതല്‍ ജൂണ്‍ മൂന്ന് വരെയാണ് ശുചീകരണം.

ജലസ്രോതസുകളും പച്ചപ്പും സംരക്ഷിക്കാനും പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാനും ലക്ഷ്യമിട്ടാണ് ക്യാമ്പയെിന്‍. 27ന് ഏരിയകള്‍ കേന്ദ്രീകരിച്ച് പുഴയും ജലസ്രോതസുകളും ശുചീകരിക്കും. മൂന്നിന് ജില്ലയിലെ ആശുപത്രികള്‍, പൊതുവിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ടൗണുകള്‍ ഉള്‍പ്പെടെ പൊതുസ്ഥലങ്ങള്‍ ശുചീകരിക്കും. ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതെന്ന് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 12 ഏരിയാ കമ്മിറ്റികളും 125 ലോക്കല്‍ കമ്മിറ്റികളും 1663 ബ്രാഞ്ചുകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും.

തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കവ്വായി കായല്‍, ആയിറ്റി മുതല്‍ മാടക്കാല്‍ വരെ 10 കിലോമീറ്റര്‍ ഇരു കരകളിലായി ശുചീകരിക്കും. ചെറുവത്തൂര്‍, നീലേശ്വരം, എളേരി ഏരിയാ കമ്മിറ്റികളൂടെ നേതൃത്വത്തില്‍ കാര്യങ്കോട് പുഴയുടെ ഇരുകരകളും കാക്കടവ് മുതല്‍ അഴിത്തലവരെ ശുചീകരിക്കും. കാഞ്ഞങ്ങാട് ഏരിയയില്‍ ചിത്താരി പുഴയുടെ കൈവഴികള്‍ പാറക്കടവ് പാലം മുതല്‍ കളിയങ്ങാനം വരെ ശുചീകരിക്കും. ഉദുമയില്‍ ബേക്കല്‍ പുഴ പടയങ്ങാനം മുതല്‍ മുക്കുണ്ടം പാലം വരെയും ശുചീകരിക്കും. കാറഡുക്കയില്‍ പയസ്വിനി പുഴ പഞ്ചിക്കല്‍ മുതല്‍ എരിഞ്ഞിപുഴ വരെ 20 കിലോമീറ്റര്‍ ശുചീകരണ പ്രവര്‍ത്തം ആരംഭിച്ചു. കാസര്‍കോട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മധുവാഹിനി പുഴ എടനീര്‍ മുതല്‍ മധൂര്‍ വരെ ശുചീകരിക്കും. മഞ്ചേശ്വരത്ത് ഉപ്പള പുഴ, കളായി മുതല്‍ കൊടങ്കൈ വരെ ഏഴ് കിലോ മീറ്റര്‍ ശുചീകരിക്കും. കുമ്പളയില്‍ ജൂണ്‍ മൂന്നിന് അംഗടിമുഗുര്‍ പുഴ അംഗടിമുഗര്‍ മുതല്‍ പെരിമുഗര്‍ വരെ ശുചീകരിക്കും.  ബേഡഡുക്ക ഏരിയയില്‍ കുറ്റിക്കോല്‍ ടൗണ്‍ ശുചീകരിച്ച് ക്യാമ്പയിന്‍ തുടങ്ങി. പനത്തടി ഏരിയയില്‍ ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ചു. മലയോരത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിലാണ് ശുചീകരണം തുടങ്ങിയത്.

ജൂണ്‍ മൂന്നിന് ജില്ലയിലെ പ്രധാന ആശുപത്രികള്‍, പൊതുസ്ഥാപനങ്ങള്‍, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ശുചീകരണം നടത്തും. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് വര്‍ഗബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ വൃക്ഷതൈ നടല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനം ഏറ്റെടുക്കും. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗങ്ങള്‍, ഏരിയാ കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, പാര്‍ട്ടി അംഗങ്ങള്‍, അനുഭാവികള്‍, പാര്‍ട്ടി ബന്ധുകള്‍, വര്‍ഗബഹുജന സംഘടനാ പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും. മഴക്കാലത്ത് വീട്ടുപറമ്പുകളിലും മറ്റും പച്ചക്കറി കൃഷി തുടങ്ങും. ജൂണില്‍ തുടങ്ങി ജൂലൈല്‍ ഇത് വ്യാപിപ്പിക്കും. സമൂഹത്തിന്റെ നാനതുറകളില്‍പ്പെട്ടവര്‍ പരിപാടിയില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് എം വി ബാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി കെ രാജന്‍, കെ ആര്‍ ജയാനന്ദ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പെങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, CPM will clean 8 rivers
  < !- START disable copy paste -->

Post a Comment