Join Whatsapp Group. Join now!

ഭരതനാട്ട്യത്തില്‍ വിജയത്തിന്റെ വളയം പിടിച്ച് ബസ് കണ്ടക്ടര്‍ ദമ്പതികളുടെ മകള്‍

ഭരതനാട്ട്യത്തില്‍ വിജയത്തിന്റെ വളയം പിടിച്ച് ബസ് കണ്ടക്ടര്‍ ദമ്പതികളുടെ മകള്‍. ഹൈസ്‌കൂള്‍ വിഭാഗം Kalolsavam, Kerala, News, Parvathi Krishnan got first prize in Bharatanatyam.
ചെമ്മനാട്: (my.kasargodvartha.com 27.11.2017) ഭരതനാട്ട്യത്തില്‍ വിജയത്തിന്റെ വളയം പിടിച്ച് ബസ് കണ്ടക്ടര്‍ ദമ്പതികളുടെ മകള്‍. ഹൈസ്‌കൂള്‍ വിഭാഗം ഭരതനാട്ട്യത്തിലാണ് ജി.വി.എച്ച്.എസ്.എസ് കയ്യൂരിലെ പാര്‍വ്വതി കൃഷ്ണന്‍ എ. ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്. മുഴക്കോത്തെ സ്വകാര്യ ബസ് കണ്ടക്ടര്‍മാരായ ഉണ്ണികൃഷ്ണന്‍- ബിന്ദു ദമ്പതികളുടെ മകളാണ്.

Kalolsavam, Kerala, News,  Parvathi Krishnan got first prize in Bharatanatyam.

ഭരതനാട്ട്യത്തിനു പുറമെ കുച്ചിപ്പുടി, നാടോടി നൃത്തം ഇനത്തിലും പാര്‍വ്വതി മത്സരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം യുപി വിഭാഗം ഭരത നാട്ട്യത്തിലും കുച്ചിപ്പുടിയിലും ഒന്നാം സ്ഥാനവും നാടോടി നൃത്തത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. ഏക സഹോദരന്‍ അതുല്‍ കൃഷ്ണ മുമ്പ് നാടകത്തിലും മോണോ ആക്ടിലും സംസ്ഥാന തലത്തില്‍ മത്സരിച്ചിരുന്നു. ബംഗളൂരുവില്‍ ഫോറന്‍സിക് സയന്‍സ് ലാബില്‍ ജോലി ചെയ്യുകയാണ് അതുല്‍കൃഷ്ണ.

കുച്ചിപ്പുടിയിലും ഭരതനാട്ട്യത്തിലും നീലേശ്വരം രാജു മാസ്റ്ററാണ് ഗുരു. നാടോടി നൃത്തത്തില്‍ ബാബു മാസ്റ്ററാണ് നൃത്തം അഭ്യസിപ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kalolsavam, Kerala, News,  Parvathi Krishnan got first prize in Bharatanatyam.

Post a Comment