● പ്രമുഖ ഐവിഎഫ് വിദഗ്ധനും മാനേജിങ് ഡയറക്ടറുമായ ഡോ. രാഘവേന്ദ്ര പ്രസാദ് ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു
കാഞ്ഞങ്ങാട്: (MyKasargodVartha) സൺറൈസ് ആശുപത്രിയിൽ അത്യാധുനിക എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സിടി, എംആർഐ സ്കാനിങ് സെൻ്ററിൻ്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിൽ നിർവഹിച്ചു. കാഞ്ഞങ്ങാട്ടെ ജനങ്ങൾക്ക് അത്യാധുനികവും മികവുറ്റതുമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ സൺറൈസ് ആശുപത്രി എപ്പോഴും പുതിയ സാങ്കേതികവിദ്യകൾ നടപ്പിലാക്കാറുണ്ടെന്നും, അത് ഇവിടെ കാണുന്നതിൽ വളരെ സന്തോഷമുണ്ടെന്നും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് എംഎൽഎ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ പങ്കെടുത്തവർ
ആശുപത്രിയിൽ മുഴുവൻ സമയവും ലഭ്യമായ പ്രമുഖ ഐവിഎഫ് വിദഗ്ധനും മാനേജിങ് ഡയറക്ടറുമായ ഡോ. രാഘവേന്ദ്ര പ്രസാദിൻ്റെ സാന്നിധ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ആശുപത്രി സിഇഒ കെ.എസ്. ദിലീപ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ സതീഷ് നമ്പ്യാർ സ്വാഗതം ആശംസിച്ചു.
പ്രമുഖ ഗൈനക്കോളജിസ്റ്റുകളായ ഡോ. കൃഷ്ണകുമാരി, ഡോ. ജെ രമ്യ പ്രസാദ് എന്നിവരടക്കം നിരവധി വിശിഷ്ട വ്യക്തികളും ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. ഓപ്പറേഷൻസ് മാനേജർ രേണുക ദേവി നന്ദി രേഖപ്പെടുത്തി.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: The Sunrise Hospital in Kanhangad has inaugurated its new Artificial Intelligence (AI) enabled CT and MRI scanning centre. Kanhangad MLA Govindan Pallikkappil officially inaugurated the facility, praising the hospital for consistently introducing modern medical technologies to the region.
#KasargodVartha #SunriseHospital #Kanhangad #KasaragodNews #AIScanning #MRI #CTScan #Healthcare #GovindanPallikkappil #IVF #MalayalamNews #AparanaNews




