● ചന്ദ്രഗിരി ജങ്ഷനിലെ സമ്മേളന നഗരിയിൽ സ്വാഗതസംഘം ട്രഷറർ സിഎം അബ്ദുൽ ഖാദർ ഹാജി ചെർക്കള പതാക ഉയർത്തി
● സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും; പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും
കാസർകോട്: (MyKasargodVartha) 'വേരുകൾ തേടാം, തണലായി പടരാം' എന്ന പ്രമേയത്തിൽ ശനിയാഴ്ച കാസർകോട്ട് നടക്കുന്ന എസ്‌കെഎസ്‌എസ്‌എഫ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് പതാക ഉയർന്നു. സമ്മേളനത്തിൻ്റെ ഭാഗമായി കാസർകോട് ചന്ദ്രഗിരി ജങ്ഷനിലെ സമ്മേളന നഗരിയിൽ സ്വാഗതസംഘം ട്രഷറർ സി.എം. അബ്ദുൽ ഖാദർ ഹാജി ചെർക്കള പതാക ഉയർത്തി. വ്യവസായി പി.ബി. അച്ചു തീം സോങ് ലോഞ്ച് ചെയ്തു. ജില്ലാ പ്രസിഡൻ്റ് സുബൈർ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി സ്വാഗതം പറഞ്ഞു.
പതാക ജാഥ
തളങ്കര മാലിക് ദീനാർ ഖബർ സിയാറത്തോടെ ആരംഭിച്ച പതാക ജാഥ എസ്‌കെഎസ്‌എസ്‌എഫ് ജില്ലാ വൈസ് പ്രസിഡൻ്റ് ഹംദുല്ല തങ്ങളുടെ നേതൃത്വത്തിൽ സമ്മേളന നഗരിയിലെത്തിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും സ്വാഗതസംഘം ഭാരവാഹികളും ജാഥയെ അനുഗമിച്ചു. സഫ്‌വാൻ തങ്ങൾ ഏഴിമല സമ്മേളന നഗരിയിൽ പ്രാർഥന നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലമ്പാടി മുദ്രാവാക്യം ചൊല്ലിക്കൊടുത്തു.
യുവജന വിദ്യാർഥി റാലിയും അസംബ്ലിയും
ശനിയാഴ്ച വൈകുന്നേരം നാലിന് തളങ്കരയിൽ നിന്ന് യുവജന വിദ്യാർഥി റാലി ആരംഭിക്കും. സമസ്ത ജില്ലാ വർക്കിങ് സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി പ്രാർഥന നടത്തി റാലിക്ക് തുടക്കം കുറിക്കും. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുസലാം ദാരിമി ആലംപാടി പതാക കൈമാറും. സംസ്ഥാന, ജില്ലാ നേതാക്കൾ റാലിക്ക് നേതൃത്വം നൽകും.
റാലി സമ്മേളന നഗരിയിൽ എത്തിച്ചേരുന്നതോടെ ഗ്രാൻഡ് അസംബ്ലി നടക്കും. സല്യൂട്ടിന് ശേഷം എസ്‌കെഎസ്‌എസ്‌എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് ഭാരവാഹികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
പൊതുസമ്മേളനം
പൊതുസമ്മേളനത്തിന് തുടക്കം കുറിച്ച് സമസ്ത ജില്ലാ പ്രസിഡൻ്റ് എം.എസ്. തങ്ങൾ മദനി പ്രാർഥന നടത്തും. ജംഇയ്യത്തുൽ ഖുത്വബാ ജില്ലാ പ്രസിഡൻ്റ് അബ്ദുൽ മജീദ് ബാഖവി 'ആത്മീയത' എന്ന വിഷയത്തിലും, സമസ്ത ജില്ലാ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ 'സുന്നത്ത് ജമാഅത്ത് എന്ത്?' എന്ന വിഷയത്തിലും ആമുഖ പ്രഭാഷണം നടത്തും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സമസ്ത പ്രസിഡൻ്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം. അഷ്‌റഫ് സംഘടനാ വിഷയം അവതരിപ്പിക്കും. സംസ്ഥാന വൈസ് പ്രസിഡൻ്റ് താജുദ്ദീൻ ദാരിമി പടന്ന സമ്മേളന സന്ദേശം നൽകും.
മുഖ്യാതിഥികൾ
രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ കല്ലട്ര മാഹിൻ, എ.കെ.എം. അഷ്‌റഫ്, കെ. നീലകണ്ഠൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു അബ്രഹാം, മുൻ എംഎൽഎ എൻ.എ. നെല്ലിക്കുന്ന്, എ. അബ്ദുറഹ്‌മാൻ, പി.എം. മുനീർ ഹാജി, പി.കെ. ഫൈസൽ എന്നിവർ മുഖ്യാതിഥികളാകും. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും സംസ്ഥാന, ജില്ലാ നേതാക്കൾ, എസ്‌കെഎസ്‌എസ്‌എഫിൻ്റെ മുൻകാല നേതാക്കൾ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കും.
പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്തവർ
അഷ്‌റഫ് റഹ്മാനി ചൗക്കി, ഹാരിസ് ദാരിമി ബെദിര, ഹംദുല്ല തങ്ങൾ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സഈദ് അസ്അദി, സിദ്ദീഖ് ബെളിഞ്ചം, യൂനുസ് ഫൈസി കാക്കടവ്, അബ്ദുല്ല യമാനി മേൽപറമ്പ്, റാഷിദ് ഫൈസി ആമത്തല, അൻവർ തുപ്പക്കൽ, ഇല്യാസ് ഹുദവി ഉറുമി, ഹാഷിം പടന്ന, സിറാജ് ഖാസിലേൻ, ടി.കെ.സി. അബ്ദുൽ ഖാദർ ഹാജി, സമദ് ഹാജി നെടുകണ്ടം, സൂപ്പി മൗവ്വൽ, ചെങ്കള അബ്ദുല്ല ഫൈസി, അബ്ബാസ് ഫൈസി പുത്തിഗെ, സുഹൈർ അസ്ഹരി പള്ളങ്കോട്, ഹമീദ് ഫൈസി കൊല്ലമ്പാടി, അബൂബക്കർ സാലൂദ് നിസാമി, മൊയ്തു മൗലവി ചെർക്കള, അബ്ദുറസാഖ് അസ്ഹരി, നാസർ അസ്ഹരി കുഞ്ചത്തൂർ, സുഹൈൽ ചേരൂർ, ഹബീബ് ഹാജി ആദൂർ, സുലൈമാൻ നെല്ലിക്കട്ട, സൈനുൽ ആബിദീൻ തങ്ങൾ ജിഫ്രി, അബൂബക്കർ ബാഖവി തുരുത്തി, യാസർ തങ്ങൾ ജമലുല്ലൈലി, മുനീർ അണങ്കൂർ, ഷാക്കിർ ഇർഷാദി ബെദിര, എ.ബി. സുഹൈൽ, അബ്‌ദുല്ല ടി.എൻ. മൂല, സജീർ ബെദിര എന്നിവർ സംബന്ധിച്ചു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: SKSSF Kasaragod District Conference flag hoisted at Chandragiri junction.
#KasargodVartha #SKSSF #KasaragodNews #Samastha #SayyidJifriMuthukkoyaThangal #PanakkadHameedaliShihabThangal #IslamicConference #AparnaNews

