Join Whatsapp Group. Join now!

Quiz | മുത്തു നബി മെഗാ ക്വിസ്: ജില്ലാ മത്സരങ്ങൾക്ക് സമാപനമായി; വിജയികളെ പ്രഖ്യാപിച്ചു

എസ്എസ്എഫ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മുത്തു നബി മെഗാ ക്വിസ് ജില്ലാതല മത്സരങ്ങൾ സമാപിച്ചു; വിജയികളെ പ്രഖ്യാപിച്ചു.

● പ്രവാചകരുടെ ജീവിതവും ചരിത്രവും പശ്ചാത്തലമാക്കി വിവിധ വിഭാഗങ്ങളിലായി ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു ● മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികളുടെ വിവരങ്ങൾ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു

കാസർകോട്: (KasargodVartha) എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുത്തു നബി മെഗാ ക്വിസ് ജില്ലയിൽ സമാപിച്ചു. പ്രവാചകരുടെ ജീവിതവും ചരിത്രവും പശ്ചാത്തലമാക്കി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ജില്ലയിലെ വിവിധ യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ക്യാമ്പസ്, സ്മൈൽ ക്ലബ്, ഇൻസ്റ്റിറ്റ്യൂഷൻ തുടങ്ങിയവയിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുത്തു.

Muthu Nabi Mega Quiz: District-Level Competitions Conclude; Winners Announced

മാസ്റ്റർമാരും ഉദ്ഘാടനവും 

എസ് എസ് എഫ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി ബാദ്ഷാ സഖാഫി മത്സരം ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ മുജമ്മഅ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ അബ്ദുറഹ്മാൻ എരോൾ, കോഴിക്കോട് എൻ ഐ ടി ഗവേഷക വിദ്യാർഥിയായ ഷബീർ നൂറാനി എന്നിവർ ക്വിസ് മാസ്റ്റർമാരായി.

Muthu Nabi Mega Quiz: District-Level Competitions Conclude; Winners Announced

വിജയികൾ ഇവരാണ് 

മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ: ക്യാമ്പസ് വിഭാഗത്തിൽ കേരള കേന്ദ്ര സർവകലാശാലയിലെ (സി യു കെ) മുഹമ്മദ് സാബിത്ത്, സുഫിയാൻ എന്നിവരും, എച്ച് എസ് എസ് വിഭാഗത്തിൽ മുഹിമ്മാത്ത് ഹയർ സെക്കൻഡറി സ്കൂളിലെ അബ്ദുൽ സാബിത്ത്, മുഹമ്മദ് നിസാർ എന്നിവരും ഒന്നാം സ്ഥാനം നേടി.

സ്മൈൽ ക്ലബ് യു പി വിഭാഗത്തിൽ മുഹിമ്മാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മുഹമ്മദ് ഷക്കീഫ്, മുഹമ്മദ് ഹസീബ് എന്നിവരും, സ്മൈൽ ക്ലബ് എച്ച് എസ് വിഭാഗത്തിൽ മുഹിമ്മാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ തന്നെ മുഹമ്മദ് എം, അബ്ദുൽ ഇഷാൻ എന്നിവരും ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ഇൻസ്റ്റിറ്റ്യൂഷൻ വിഭാഗത്തിൽ അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് മുഹിമ്മാത്തിലെ മുഹമ്മദ് യാസിർ, മുഹമ്മദ് ശുഐബ് എസ് എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം  

Article Summary: The district-level 'Muthu Nabi Mega Quiz', organized by the SSF Kasaragod District Committee based on the life and history of Prophet Muhammad, has concluded. 

#MuthuNabiQuiz #SSFKasaragod #KasaragodNews #IslamicQuiz #StudentsFest #KasargodVartha #AparnaNews

Post a Comment