● നീണ്ട 17 വർഷങ്ങൾക്ക് ശേഷം മോനാച്ച ശ്രീ ഭഗവതി ക്ഷേത്ര നവീകരണ പുനഃപ്രതിഷ്ഠ, ബ്രഹ്മകലശ, കളിയാട്ട മഹോത്സവത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു ● 2027 ഫെബ്രുവരി 14 മുതൽ 20 വരെയാണ് വിപുലമായ പരിപാടികളോടെ മഹോത്സവം നടക്കുന്നത്
കാസർകോട്: (KasargodVartha) നീണ്ട 17 വർഷങ്ങൾക്ക് ശേഷം നടക്കുന്ന മോനാച്ച ശ്രീ ഭഗവതി ക്ഷേത്ര നവീകരണ പുനഃപ്രതിഷ്ഠ, ബ്രഹ്മകലശ, കളിയാട്ട മഹോത്സവങ്ങൾക്ക് ഒരുക്കങ്ങൾ തുടങ്ങി. 2027 ഫെബ്രുവരി 14 മുതൽ 20 വരെയാണ് (മലയാള മാസം 1202 കുംഭം ഒന്ന് മുതൽ ഏഴ് വരെ) വിപുലമായ പരിപാടികളോടെ മഹോത്സവം നടക്കുന്നത്. ഇതിന് മുന്നോടിയായി മഹോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു.
ലോഗോ പ്രകാശനം
ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ലോഗോ പ്രകാശന ചടങ്ങ് സിനിമാ-ടെലിവിഷൻ താരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി വർക്കിങ് ചെയർമാൻ ഇവി സുധാകരൻ അധ്യക്ഷത വഹിച്ചു. പബ്ലിസിറ്റി ചെയർമാൻ സികെ വത്സലൻ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ പങ്കെടുത്തവർ
വാർഡ് കൗൺസിലർ രുഗ്മിണി കെ, ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് രഘു ബി നാരായണൻ, മാതൃസമിതി പ്രസിഡൻ്റ് സുമ പുഷ്പരാജ്, രാജൻ പണിക്കർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സംഘാടക സമിതി ചീഫ് കോ-ഓർഡിനേറ്റർ പ്രമോദ് പണിക്കർ നന്ദി രേഖപ്പെടുത്തി.
ഈ ആത്മീയ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പ്രാദേശിക വാർത്തകളും മറ്റ് വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: After a gap of 17 years, the Monacha Sree Bhagavathi Temple is gearing up for its renovation, re-consecration, Brahma Kalasham, and Kaliyattam festival, scheduled from February 14 to 20, 2027.
#KasargodVartha #MonachaSreeBhagavathiTemple #KasaragodNews #TempleFestival #UnnirajCheruvathur #KeralaTemples #Kaliyattam #AparnaNews

