Join Whatsapp Group. Join now!

Ithal Project | കാസർകോട് ഗവ. യുപി സ്കൂളിൽ 'ഇതൾ' പദ്ധതി രണ്ടാം ബാച്ചിന് തുടക്കമായി; കല്ലട്ര മാഹിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

കാസർകോട് ഗവ. യുപി സ്കൂളിൽ 'ഇതൾ' പദ്ധതി രണ്ടാം ബാച്ചിന് തുടക്കം; കല്ലട്ര മാഹിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

● ജില്ലാ സോഷ്യൽ പൊലീസിങ് ഡിവിഷനും കാസർകോട് നഗരസഭയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്

കാസർകോട്: (MyKasargodVartha) വിദ്യാർഥികളിൽ സർഗാത്മകതയും ഉത്തരവാദിത്തബോധവും സാമൂഹ്യ പ്രതിബദ്ധതയും വളർത്തി കുടുംബത്തിലും സമൂഹത്തിലും ഉത്തമ പൗരന്മാരായി വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ കാസർകോട് ഗവ. യുപി സ്കൂളിൽ ആരംഭിച്ച ചൈൽഡ് ആൻഡ് പൊലീസ് പദ്ധതിയായ 'ഇതൾ' രണ്ടാം ബാച്ചിന് തുടക്കമായി. ജില്ലാ സോഷ്യൽ പൊലീസിങ് ഡിവിഷനും കാസർകോട് നഗരസഭയും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

Second Batch of 'Ithal' Project Launched at Kasaragod Govt UP School; Inaugurated by MLA Kallatra Mahin

ഗാന്ധിജയന്തി ദിനാചരണത്തിനോടനുബന്ധിച്ച് നടന്ന പരിപാടിയിൽ രണ്ടാം ബാച്ചിന് സ്വീകരണവുമൊരുക്കി. യുപി വിഭാഗം കുട്ടികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പരിപാടിയുടെ ഉദ്ഘാടനം കല്ലട്ര മാഹിൻ എംഎൽഎ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ഷാഹിന സലീം അധ്യക്ഷത വഹിച്ചു. ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു.

ആദരവും സ്നേഹോപഹാരവും

സ്കൂളിൽ ഈ പദ്ധതി തുടങ്ങുമ്പോൾ പ്രധാനാധ്യാപികയായിരുന്ന ഡി വിമലകുമാരിയെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ഇതൾ കുട്ടികൾക്ക് ഉപഹാരങ്ങളും നൽകി. സോഷ്യൽ പൊലീസിങ് ഡിവിഷൻ ജില്ലാ കോ-ഓർഡിനേറ്റർ രാമകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. പിടിഎ പ്രസിഡൻ്റ് കെസി ലൈജുമോൻ സ്വാഗതം പറഞ്ഞു.

Second Batch of 'Ithal' Project Launched at Kasaragod Govt UP School; Inaugurated by MLA Kallatra Mahin

പങ്കെടുത്ത പ്രമുഖർ

നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ എംആർ വിദ്യശ്രീ, നഗരസഭാ കൗൺസിലർ രാമകൃഷ്ണ ഹൊള്ള, ഡിഇഒ പി സവിത, എഇഒ എം ശശിധര, ബിപിസി കെഎസ് സൗമ്യ, നഗരസഭാ മുൻ ചെയർമാൻ അബ്ബാസ് ബീഗം, എസ്എംസി ചെയർമാൻ റാഷിദ് പൂരണം, എംപിടിഎ പ്രസിഡൻ്റ് അശ്വിത ഗോകുൽ, സീനിയർ അസിസ്റ്റൻ്റ് കെ ലീല, സ്റ്റാഫ് സെക്രട്ടറി എ ശ്രീകുമാർ, സ്കൂൾ ലീഡർ കൈലാസ്നാഥ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രധാനാധ്യാപിക ഭാരതി നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാ പ്രവർത്തനോദ്ഘാടനവും സർഗോത്സവവും നടന്നു

വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാ പ്രവർത്തനോദ്ഘാടനവും കാസർകോട് ഉപജില്ലാ സർഗോത്സവം ശിൽപശാലയും കാസർകോട് ഗവ. യുപി സ്കൂളിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി പി നിധിൻരാജ് നിർവഹിച്ചു. പിടിഎ പ്രസിഡൻ്റ് കെസി ലൈജുമോൻ അധ്യക്ഷത വഹിച്ചു. ശിൽപശാല ഡയറക്ടർ എ ശ്രീകുമാർ പരിപാടി വിശദീകരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം ശശിധര സ്വാഗതവും വിദ്യാരംഗം ഉപജില്ലാ കോർഡിനേറ്റർ കെപി സിറാജുദീൻ നന്ദിയും പറഞ്ഞു.

Second Batch of 'Ithal' Project Launched at Kasaragod Govt UP School; Inaugurated by MLA Kallatra Mahin

സമ്മാനദാനം

ചടങ്ങിൽ ജില്ലാതല കൈയെഴുത്ത് മത്സര വിജയികൾക്കുള്ള ഉപഹാരം ജില്ലാ പൊലീസ് മേധാവി പി നിധിൻരാജും, ഉപജില്ലാ കാൽപന്ത് കളിയെഴുത്ത് മത്സര വിജയികൾക്കുള്ള ഉപഹാരം ഡയറ്റ് പ്രിൻസിപ്പൽ രഘുരാമ ഭട്ടും നൽകി.

ശിൽപശാലയും സർഗോത്സവവും

അധ്യാപക ശിൽപശാലയ്ക്ക് സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഉണ്ണികൃഷ്ണൻ അണിഞ്ഞ നേതൃത്വം നൽകി. ഉപജില്ലയുടെ വിവിധ സ്കൂളുകളിൽ നിന്നായെത്തിയ 700 കുട്ടികളാണ് സർഗോത്സവം ശിൽപശാലയിൽ പങ്കെടുത്തത്.

വിദ്യാർഥികൾക്കായി ഹരീഷ് പന്തക്കൽ, സൂരജ് മേലത്ത്, അനുശ്രീ, അനീഷ് വെങ്ങാട്ട്, ഫറീന കോട്ടപ്പുറം, ഷരീഫ് കുരിക്കൾ, ടികെ അഖിൽരാജ്, എം ബിഞ്ജുഷ, പ്രവീൺ കാടകം, ഷൈൻ ഡാനിയേൽ, സചീന്ദ്രൻ കാറഡുക്ക, കെസി അരുണ, പ്രമീള ചുള്ളിക്കാന, എം സാവിത്രി, സതീഷ് പുണിഞ്ചിത്തായ, ബബിത ആചാര്യ, ഉദയ സാരംഗ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.

ചടങ്ങിൽ പങ്കെടുത്തവർ

ഡയറ്റ് പ്രിൻസിപ്പൽ രഘുരാമ ഭട്ട്, എസ്എസ്കെ ഡിപിഒമാരായ പി മധുസൂദനൻ, എം ഷംസുദീൻ, ബിപിസി കെഎസ് സൗമ്യ, വിദ്യാരംഗം ജില്ലാ കോർഡിനേറ്റർ എം ബിഞ്ജുഷ, എസ്എംസി ചെയർമാൻ റാഷിദ് പൂരണം, എംപിടിഎ പ്രസിഡൻ്റ് അശ്വിത ഗോകുൽ, പ്രധാനാധ്യാപിക ഭാരതി, സീനിയർ അസിസ്റ്റൻ്റ് കെ ലീല എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.

ഈ വിദ്യാഭ്യാസ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. ഏറ്റവും പുതിയ സ്കൂൾ വാർത്തകളും പ്രാദേശിക വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: The second batch of the 'Ithal' Child and Police (CAP) project was officially launched at Kasaragod Govt. UP School in connection with Gandhi Jayanti. Inaugurated by Kallatra Mahin MLA and implemented by the District Social Policing Division along with Kasaragod Municipality, the project aims to foster social responsibility among students.

#KasargodVartha #IthalProject #ChildAndPolice #Kasaragod #SocialPolicing #KallatraMahinMLA #GandhiJayanti #GovtUPSchool #KeralaNews #AparnaNews

Post a Comment