Join Whatsapp Group. Join now!

Centenary | സമസ്ത സെൻ്റിനറി: എസ്എസ്എഫ് ബദിയടുക്ക ഡിവിഷൻ 'ഡീകോഡിങ് കൺസെപ്റ്റ്സ്' സമാപിച്ചു

സമസ്ത സെൻ്റിനറി ആഘോഷങ്ങളുടെ ഭാഗമായി എസ്എസ്എഫ് ബദിയടുക്ക ഡിവിഷൻ സംഘടിപ്പിച്ച 'ഡീകോഡിങ് കൺസെപ്റ്റ്സ്' സമാപിച്ചു.

● ബദിയടുക്ക ദാറുൽ ഇഹ്സാനിൽ നടന്ന സമാപന പരിപാടി എസ്ഐഎസ് ബദിയടുക്ക സോൺ ജനറൽ സെക്രട്ടറി ഹാഫിള് എൻകെഎം ബെളിഞ്ച ഉദ്ഘാടനം ചെയ്തു ● 'സാംസ്‌കാരിക വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന മതപ്രയോഗം' എന്ന വിഷയത്തിൽ ഡോ. മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ പ്രഭാഷണം നടത്തി

ബദിയടുക്ക: (KasargodVartha) സമസ്ത സെൻ്റിനറി ആഘോഷങ്ങളുടെ ഭാഗമായി എസ്എസ്എഫ് ബദിയടുക്ക ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച 'ഡീകോഡിങ് കൺസെപ്റ്റ്സ്' സമാപിച്ചു. ബദിയടുക്ക ദാറുൽ ഇഹ്സാനിലാണ് സമാപന പരിപാടികൾ നടന്നത്. എസ്ഐഎസ് ബദിയടുക്ക സോൺ ജനറൽ സെക്രട്ടറി ഹാഫിള് എൻകെഎം ബെളിഞ്ച പരിപാടി ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് ബദിയടുക്ക ഡിവിഷൻ പ്രസിഡൻ്റ് ശംഷാദ് ഹിമമി സഖാഫി അധ്യക്ഷത വഹിച്ചു.

Samastha Centenary: SSF Badiyadka Division 'Decoding Concepts' Program Concludes

പ്രഭാഷണങ്ങളും പങ്കാളിത്തവും

'സാംസ്‌കാരിക വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന മതപ്രയോഗം' എന്ന വിഷയത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ പ്രഭാഷണം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി മുഖ്യാതിഥിയായി പങ്കെടുത്തു. അൽത്താഫ് ഏണിയാടി സ്വാഗതം പറഞ്ഞു.

ചടങ്ങിൽ സംബന്ധിച്ചവർ

എസ്ഐഎസ് കാസർകോട് ജില്ലാ കാബിനറ്റ് അംഗം സിദ്ദീഖ് ഹനീഫി, എസ്ജെഎം ജില്ലാ സെക്രട്ടറി റിഷാദ് സഖാഫി, ദാറുൽ ഇഹ്സാൻ മുദർരിസ് യുകെ ഹസൈനാർ സഖാഫി, കേരള മുസ്‌‌ലിം ജമാഅത്ത് ബദിയടുക്ക സോൺ ജനറൽ സെക്രട്ടറി എകെ സഖാഫി കന്യാന, സോൺ സെക്രട്ടറി ഖാദർ ഹാജി കൊല്യം, ഹമീദ് മദനി ബീജന്തടുക്ക, മുശൈദ് ഹിമമി, ഉനൈസ് നെല്ലിക്കട്ട എന്നിവർ സംബന്ധിച്ചു. സവാദ് കൊല്യം നന്ദി രേഖപ്പെടുത്തി.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം  

Article Summary: The 'Decoding Concepts' program, organized by the SSF Badiyadka Division Committee as part of the Samastha Centenary celebrations, concluded at Darul Ihsan, Badiyadka.

#KasargodVartha #SSF #Badiyadka #SamasthaCentenary #DecodingConcepts #DarulIhsan #KasaragodNews #MalayalamNews #AparnaNews

Post a Comment