Join Whatsapp Group. Join now!

Conference, | സിഐടിയു ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം; 501 അംഗ സംഘാടക സമിതി രൂപീകരിച്ചു

കാഞ്ഞങ്ങാട്ട് നടക്കുന്ന സിഐടിയു ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന് 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.

● നവംബർ 17, 18 തീയതികളിൽ കാഞ്ഞങ്ങാട്ടാണ് ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം നടക്കുന്നത് ● സംഘാടക സമിതി രൂപീകരണ യോഗം സിപിഐഎം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: (KasargodVartha) നവംബർ 17, 18 തീയതികളിൽ കാഞ്ഞങ്ങാട്ട് നടക്കുന്ന ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ വിജയത്തിനായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ 300 പ്രതിനിധികൾ പങ്കെടുക്കും.

CITU Shops and Commercial Establishment Employees Federation State Conference; 501-Member Organizing Committee Formed

ഉദ്ഘാടനവും പ്രഭാഷണങ്ങളും

കാഞ്ഞങ്ങാട് കുന്നുമ്മൽ എൻഎസ്എസ് ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സിപിഐഎം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എം രാഘവൻ അധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സജി സമ്മേളന നടപടികൾ വിശദീകരിച്ചു.

സിഐടിയു സംസ്ഥാന സെക്രട്ടറി ടികെ രാജൻ, സിഐടിയു ജില്ലാ പ്രസിഡൻ്റ് ഡോ. വിപിപി മുസ്തഫ, ജില്ലാ ജനറൽ സെക്രട്ടറി പി മണിമോഹൻ, സിഐടിയു നേതാക്കളായ വിവി പ്രസന്നകുമാരി, പി അപ്പുക്കുട്ടൻ, കാറ്റാടി കുമാരൻ, കെവി രാഘവൻ, എ മാധവൻ മാസ്റ്റർ, കെകെ ജോയ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഭാരവാഹികൾ

കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വിവി രമേശൻ (ചെയർമാൻ), എം രാഘവൻ (ജനറൽ കൺവീനർ), കെ രവീന്ദ്രൻ (കോർഡിനേറ്റർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ

വൈസ് ചെയർമാന്മാർ: 

കെ രാജ്‌‌മോഹൻ, പികെ നിഷാന്ത്, കെവി രാഘവൻ, കാറ്റാടി കുമാരൻ, ഡിവി അമ്പാടി, കെ സബീഷ്, വി ഗിനീഷ്, കെവി വിശ്വനാഥൻ, ദേവി രവീന്ദ്രൻ, എം പൊക്ലൻ, പികെ വിനോദ്, മധുകരിൻപിൽ, മൂലകണ്ടം പ്രഭാകരൻ, പള്ളിക്കര രാധാകൃഷ്ണൻ, കെവി സുജാത.

ജോയിൻ്റ് കൺവീനർമാർ: 

നിതിൻ തീർഥങ്കര, വി സുകുമാരൻ, എ ശബരീഷ്, സുജിത് മോനാച്ച, പിടി കുഞ്ഞുമുഹമ്മദ്, എൻ പ്രിയേഷ്, വിഎം വിജയൻ, കെഎസ് സജിത്ത്, പി കാര്യമ്പു, പിഎം വിജയൻ, അനുരാഗ്, പികെ മജ്‌നിഷ.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: The organizing committee for the upcoming Shops & Commercial Establishment Employees Federation (CITU) State Conference, scheduled for November 17 and 18 in Kanhangad, was officially formed with 501 members. 

#KasargodVartha #CITU #StateConference #Kanhangad #Kasaragod #EmployeesFederation #TradeUnion #MalayalamNews #AparnaNews

Post a Comment