Join Whatsapp Group. Join now!

CH Commemoration | സിഎച്ച് തലമുറകൾക്കതീതനായ നേതാവ്: എ അബ്ദുൽ റഹ്‌മാൻ

കാസർകോട്ട് എംഎസ്എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിഎച്ച് മുഹമ്മദ്‌ കോയ അനുസ്മരണം സംഘടിപ്പിച്ചു.

● എംഎസ്എഫ് കാസർകോട് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച സിഎച്ച് മുഹമ്മദ്‌ കോയ അനുസ്മരണം എ അബ്ദുൽ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു ● മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻഎ നെല്ലിക്കുന്ന് അനുസ്മരണ പ്രഭാഷണം നടത്തി

കാസർകോട്: (MyKasargodVartha) കാലം കടന്നുപോയാലും ജനഹൃദയങ്ങളിൽ ജീവിക്കുന്ന തലമുറകൾക്കതീതനായ നേതാവാണ് സിഎച്ച് മുഹമ്മദ്‌ കോയ സാഹിബെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്‌മാൻ പറഞ്ഞു. വെറും 56 വർഷത്തെ ജീവിത കാലയളവിൽ സിഎച്ച് എത്തിപ്പിടിച്ച മേഖലകൾ അനിതരസാധാരണമാണെന്നും അദ്ദേഹത്തിൻ്റെ പ്രോജ്വലിക്കുന്ന ഓർമകൾ അവകാശ സംരക്ഷണ പോരാട്ടങ്ങളിൽ ഊർജമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എംഎസ്എഫ് കാസർകോട് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച സിഎച്ച് മുഹമ്മദ്‌ കോയ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

CH Mohammed Koya Remembered as a Leader Beyond Generations; MSF Kasaragod Event Inaugurated by A Abdul Rahma

അനുസ്മരണവും അനുമോദനവും

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻഎ നെല്ലിക്കുന്ന് അനുസ്മരണ പ്രഭാഷണം നടത്തി. പരിപാടിയിൽ വെച്ച് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മുനിസിപ്പൽ പരിധിയിൽ നിന്നും വിജയിച്ചവർക്കും വിവിധ ഘടകങ്ങളിൽ പുതുതായി ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർക്കും അനുമോദനം നൽകി. എംഎസ്എഫ് മുനിസിപ്പൽ പ്രസിഡൻ്റ് സജീർ ബെദിര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഫീദ് ഖാസിലേൻ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് കാസർകോട് മുനിസിപ്പൽ പ്രസിഡൻ്റ് കെഎം ബഷീർ മുഖ്യാതിഥിയായി പങ്കെടുത്തു.

ചടങ്ങിൽ പങ്കെടുത്തവർ

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഷ്‌റഫ്‌ എടനീർ, ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ്, നിയോജക മണ്ഡലം പ്രസിഡൻ്റ് മുസമ്മിൽ ഫിർദൗസ് നഗർ, എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ഷാനിഫ്‌ നെല്ലിക്കട്ട, ജില്ലാ ജനറൽ സെക്രട്ടറി അൻസാഫ് കുന്നിൽ, ഖലീൽ ശൈഖ് കൊല്ലമ്പാടി, റഹ്‌‌മാൻ പടിഞ്ഞാർ, നിയാസ് ചേരങ്കൈ, അനസ് കണ്ടത്തിൽ, നാഫി ചാല, ഹാഷിർ മൊയ്‌തീൻ, സിറാജ് ബദിയടുക്ക, സിയാൻ തളങ്കര, മുഹമ്മദ്‌ നാസിം തുടങ്ങിയവർ സംബന്ധിച്ചു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: The MSF Kasaragod Municipal Committee organized a commemorative event in memory of late C.H. Mohammed Koya, which was inaugurated by Muslim League District General Secretary A. Abdul Rahman, who praised his timeless legacy.

#KasargodVartha #CHMohammedKoya #MSFKasaragod #MuslimLeague #KasaragodNews #AbdulRahman #NANellikkunnu #KeralaPolitics #AparnaNews

Post a Comment