കാസർകോട്: (MyKasargodVartha) സിനിമാ സംഗീത യാത്രയിൽ മലയാള ഗാനങ്ങൾക്ക് തനതായ മുദ്ര പതിപ്പിച്ച പ്രതിഭാസമ്പന്നനായ ഗായകൻ പി കെ സുനിൽ കുമാറിനെ ടീം കാസർകോട് ആദരിച്ചു.
ഫിലിം ക്രിറ്റിക്സ് മികച്ച ഗായകനുള്ള പുരസ്കാരവും 2025 ട്രാവൻകൂർ ഫെസ്റ്റിലെ മികച്ച ഗായകനുള്ള അവാർഡും നേടിയതിന്റെ അംഗീകാരമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചൊവ്വാഴ്ച സെഞ്ചുറി പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ബി എം സാദിഖ് അധ്യക്ഷത വഹിച്ചു.

ജില്ലാ ലേബർ എക്സിക്യൂട്ടീവ് ഓഫീസർ വി അബ്ദുൽ സലാം പി കെ സുനിൽ കുമാറിന് മെമെന്റോ കൈമാറി. ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ താരം ആതിര, കെ കൃഷ്ണൻ, ഗായകൻ അനുന മൻസൂർ കോഴിക്കോട്, കവി സുബൈർ പടപ്പിൽ, ഹമീദ് കാവിൽ, മധു മുണ്ടയിൽ, സജു പെരിയ, സിദ്ദിഖ് പടപ്പിൽ, സുധ ടീച്ചർ, സൗമ്യ പെരിയ എന്നിവരോടൊപ്പം നിരവധി ഗായിക ഗായകന്മാരും ചടങ്ങിൽ പങ്കെടുത്തു.
മലയാള സംഗീതലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾക്ക് അർഹമായ ആദരവാണ് പി കെ സുനിൽ കുമാറിന് ലഭിച്ചതെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഈ വാർത്ത ഷെയർ ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യാനും മറക്കരുത്.
Summary: Team Kasaragod honored singer P K Sunil Kumar for his recent awards.
Keywords: Kasaragod News, Singer P K Sunil Kumar, Team Kasaragod, Music Awards, Malayalam Cinema, Cultural News, Kerala Entertainment, Achievement News
#Kasaragod #PKSunilKumar #MalayalamSinger #MusicAward #TeamKasaragod #KeralaNews
11 Labels: Kasaragod, Music, Achievement, Cinema
12 URL Slug:
13 Search Description: