● 70 വയസ്സായിരുന്നു; വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്ത്യം.
● മൊഗ്രാൽ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.
മൊഗ്രാൽ: (MyKasargodVartha) പരമ്പരാഗത ചവിട്ടുവല മത്സ്യത്തൊഴിലാളിയും സജീവ മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന മൊഗ്രാൽ കൊപ്പളം ഹൗസിൽ മുഹമ്മദ് കുഞ്ഞി (70) നിര്യാതനായി.
ബീഫാത്തിമയാണ് ഭാര്യ. മക്കൾ: സി എം ജലീൽ കൊപ്പളം (സാമൂഹിക പ്രവർത്തകൻ), സമീർ, ആയിഷ, സൈനബ, ഫമീദ, നസീബ. മരുമക്കൾ: സിദ്ദീഖ് (ഉപ്പള), നജീബ് (ഉപ്പള), കബീർ (ഉപ്പള), സാക്കിർ (ചെർക്കള), നസിയ (ഉപ്പള), മൈമൂന (ചെട്ടുംകുഴി), പരേതനായ മുഹമ്മദ്.
മൊയ്തീൻ, സൈനബ, പരേതനായ ഇബ്രാഹിം എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
മുഹമ്മദ് കുഞ്ഞിയുടെ നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, മുസ്ലിം ലീഗ് മൊഗ്രാൽ മേഖലാ കമ്മിറ്റി, കൊപ്പളം സിറാജുൽ ഉലൂം മദ്രസ കമ്മിറ്റി എന്നിവർ അനുശോചിച്ചു.
Article Summary: Traditional fisherman C M Muhammad Kunhi passed away in Mogral.
Keywords: Kasaragod News, Mogral News, Obituary News, Kerala News, Muslim League News, Fisherman News, Koppalam News, Local News Kerala
#Kasaragod #Mogral #Obituary #KeralaNews #MuslimLeague #Koppalam
